പടക്കം പൊട്ടിച്ചതിന് ശകാരിച്ചു ; പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

മധ്യപ്രദേശ് : പടക്കം പൊട്ടിച്ചതിന് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും ശകാരിച്ചെന്നാരോപിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ സ്വകാര്യ ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനും ക്ലാസ് ടീച്ചർക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

നവംബർ 3 ന് തെക്കൻപൂർ പ്രദേശത്തെ ഒരു സ്വകാര്യ ഹയർസെക്കൻഡറി സ്‌കൂളിൽ ചില വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചിരുന്നു. തുടർന്ന് പ്രിൻസിപ്പലും ക്ലാസ് ടീച്ചറും 16 വയസ്സുള്ള വിദ്യാർത്ഥിയെ ശകാരിച്ചു. സ്‌കൂൾ സമയം കഴിഞ്ഞ് ഒരു മണിക്കൂറോളം അവർ കൗമാരക്കാരനെ തടഞ്ഞുവെച്ചതായും ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറത്താക്കുമെന്ന് മുന്നറിയിപ്പ് നൽകി. വീട്ടിലെത്തിയ വിദ്യാർത്ഥി തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് ഓഫീസർ രമേഷ് ഷാക്യ പറഞ്ഞു. പ്രിൻസിപ്പലിനും ക്ലാസ് ടീച്ചർക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപകൽ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്ത്...

0
മലപ്പുറം: മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ യാത്രക്കാരിക്കെതിരെ ലൈംഗികാതിക്രമം. പ്രതിക്കായി ലുക്ക്...

ഓണത്തിന് പൂക്കൾക്കു പൊന്നുംവില ; മുല്ലപ്പൂ വില 3000 കടക്കും

0
കോട്ടയം : ഓണവിപണിയിൽ പൂക്കൾക്ക് തീവില. തോവാള, ഹൊസൂര്‍, മൈസൂര്‍, ബെംഗളൂരു...

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം നേതാവ് എം.വി.ജയരാജൻ

0
ന്യൂഡൽഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മിശ്രക്കെതിരെ സിപിഎം...

സുരക്ഷാ പരിശോധനയ്ക്കിടെ വിമാന യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി ; 2 പേർക്ക്...

0
വാരാണസി : വാരണാസി വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ, എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരന്റെ...