കളഞ്ഞു കിട്ടിയ പാദസരം തിരികെ നല്‍കി മാതൃകയായി വിദ്യര്‍ത്ഥിനി

For full experience, Download our mobile application:
Get it on Google Play

മുണ്ടക്കയം : മുണ്ടക്കയം  സെന്‍റ് ജോസഫ് എല്‍പി സ്കൂളിലെ അധ്യാപികയുടെ കളഞ്ഞു കിട്ടിയ പാദസരം തിരികെ നല്‍കി മാതൃകയായി പുഞ്ചവയൽ വെളുച്ചേരിയില്‍ സതീഷ് കുമാര്‍ – മോനിഷ ദമ്പതികളുടെ മകള്‍ വൈഗ. കഴിഞ്ഞ ബുധനാഴ്ചയാണ് സെന്‍റ് ജോസഫ് എല്‍പി സ്കൂളിലെ അധ്യാപികയായ ലിജീനാ മോള്‍ ദേവസ്യയുടെ ഒരു പവൻ തൂക്കം വരുന്ന പാദസരം നഷ്ടപ്പെട്ടത്. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വൈകുന്നേരം സ്കൂള്‍ കഴിഞ്ഞ് വൈഗ വീട്ടിലേക്ക് പോകും വഴി സ്കൂള്‍ പരിസരത്ത് വെച്ച്‌ പാദസരം ലഭിക്കുകയും ഉടനെ സ്കൂള്‍ അധികൃതരെ ഏല്‍പ്പിച്ച്‌ വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു.

അധികൃതര്‍ അധ്യാപിക ലിജീനയെ വിവരം അറിയിക്കുകയും കളഞ്ഞു കിട്ടിയ പാദസരം തന്‍റേതാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. അടുത്ത പ്രവൃത്തി ദിവസം സ്കൂളിലെത്തിയ വൈഗ മോള്‍ക്ക് ഉജ്ജ്വല സ്വീകരണമാണ് അധികൃതര്‍ ഒരുക്കിയത്. അധ്യാപകരും സ്കൂള്‍ മാനേജ്മെന്‍റും ജനപ്രതിനിധികളും ചേര്‍ന്ന് വൈഗക്ക് മൊമെന്‍റോ നല്‍കി ആദരിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം പി.കെ. പ്രദീപ്, പഞ്ചായത്തംഗം കെ.എൻ. സോമരാജൻ, ഹെഡ്മിസ്ട്രസ് ബിന്ദു, ലോക്കല്‍ മാനേജര്‍ സിസ്റ്റര്‍ ഇവറ്റ്, അധ്യാപിക സിസ്റ്റര്‍ സാഫിയ എന്നിവര്‍ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘തൊപ്പി’ക്കെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച് സൈബര്‍ പോലീസ്

0
കോഴിക്കോട്: തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബറും ഓണ്‍ലൈന്‍ ഗെയ്മറുമായ മുഹമ്മദ് നിഹാദിനെതിരായ പരാതിയില്‍...

ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവം ; കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി കോണ്‍ഗ്രസ്

0
ന്യൂഡല്‍ഹി: യുഎസ് ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ...

നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ് കൊണ്ടടിച്ച് കര്‍ഷകന്‍

0
ബംഗളൂരു: നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം വരുത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ചെരുപ്പ്...

നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി...

0
ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ...