സഹോദരൻമാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സഹോദരൻമാരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതികൾ പിടിയിൽ. കടുങ്ങല്ലൂർ മുപ്പത്തടം ഭാഗത്ത് മതേലിപ്പറമ്പിൽ വീട്ടിൽ അമൽ ബാബു (23), കടുങ്ങല്ലൂർ മുപ്പത്തടം ഭാഗത്ത് മണപ്പുറത്ത് വീട്ടിൽ അർജ്ജുൻ (30) എന്നിവരാണ് അറസ്റ്റിലായത്. കളമശ്ശേരി പ്രീമിയർ ജംഗ്ഷനു സമീപത്തുള്ള ഇടശ്ശേരി ബാറിനു മുൻവശത്താണ് സംഭവം നടന്നത്. സഹോദരൻമാരായ വിവേകിനേയും വിനോയിയേയും ബിയർ കുപ്പി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താനാണ് പ്രതികള്‍ ശ്രമിച്ചത്.

പ്രതികളും സഹോദരങ്ങളും തമ്മില്‍ കളമശ്ശേരി റെയിൽവേ സ്റ്റേഷനു സമീപത്തു വച്ച് വാക്കു തർക്കമുണ്ടായിരുന്നു. അതിന്റെ വിരോധത്താൽ കളമശ്ശേരി പ്രീമിയർ ജംഗ്ഷനു സമീപത്തുള്ള ഇടശ്ശേരി ബാറിനു മുൻവശത്തു വച്ച് വിവേകിനേയും വിനോയിയേയും പ്രതികള്‍ തടഞ്ഞു നിർത്തി ആക്രമിച്ചെന്ന് പോലീസ് പറഞ്ഞു. ബാറിൽ കയറിയ പ്രതികൾ ബിയർ കുപ്പി എടുത്തു കൊണ്ടു വന്ന് വിവേകിന്‍റെയും വിനോയിയുടെയും കഴുത്തിലും തലയിലും കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന് പോലീസ് പറഞ്ഞു. സംഭവ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവിൽ പോയ പ്രതികളെ ഇന്നലെ കളമശ്ശേരി പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...