കള്ളക്കുറിച്ചിയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തമിഴ്‌നാട് : കള്ളക്കുറിച്ചിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കുട്ടിയുടെ ആത്മഹത്യക്കുറിപ്പില്‍ പേരുണ്ടായിരുന്ന രണ്ട് അധ്യാപകരേയും പ്രധാനാധ്യാപകനേയുമാണ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ച് സിഐഡി സംഘം കേസ് ഏറ്റെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്. ഇന്ന് വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാക്കളുടേയും സഹപാഠികളുടേയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കള്ളക്കുറിച്ചിയില്‍ ക്യാംപ് ചെയ്യുന്നുണ്ട്. പ്രദേശത്ത് ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ തുടരുകയാണ്. സ്‌കൂളിനെതിരെ പരാതിയുമായി നിരവധി രക്ഷിതാക്കള്‍ രംഗത്തെത്തുന്നുണ്ട്. ആത്മഹത്യ ചെയ്ത് വിദ്യാര്‍ത്ഥിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് മാധ്യമങ്ങൾക്ക് ലഭിച്ചു. അമിതരക്തസ്രാവമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വീഴ്ചയില്‍ വിദ്യാര്‍ത്ഥിനിയുടെ ശരീരത്തില്‍ നിരവധി മുറിവുകളുമുണ്ടായി.

കള്ളക്കുറിച്ചിയില്‍ വിദ്യാര്‍ത്ഥികളും പോലീസും തമ്മില്‍ വന്‍ സംഘര്‍ഷമാണ് അരങ്ങേറിയത്. പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിലുള്ള പ്രതിഷേധമാണ് വന്‍ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. പോലീസ് ആകാശത്തേക്ക് വെടിവെച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 30ല്‍ അധികം ബസുകള്‍ തകര്‍ക്കുകയും നിരവധി ബസുകള്‍ കത്തിക്കുകയും ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ

0
തിരുവനന്തപുരം: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ...

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...