നമ്പറില്ലാത്ത സ്‌കൂട്ടറില്‍ നഗരത്തില്‍ അഭ്യാസം ; മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നമ്പറില്ലത്ത സ്‌കൂട്ടറിലെ അഭ്യാസം നടത്തിയ മൂന്ന് പ്ലസ് ടു വിദ്യാര്‍ഥികൾ പിടിയില്‍. കാര്യറ സ്വദേശികളായ വിദ്യാര്‍ഥികളാണ് പിടിയിലായത്. വാഹന ഉടമയായ കുട്ടികളില്‍ ഒരാളുടെ അമ്മയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്. മാസങ്ങളായി നമ്പറില്ലാത്ത വാഹനത്തില്‍ ഇവര്‍ പുനലൂര്‍ നഗരത്തിലും കാര്യറ പ്രദേശത്തും കറങ്ങുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

പോലീസ് നടത്തിയ അന്വേഷണത്തില്‍ സ്‌കൂട്ടർ വിദ്യാര്‍ഥികളില്‍ ഒരാളുടെ അമ്മയുടെ പേരിലാണുള്ളതെന്ന് കണ്ടെത്തി. സ്‌കൂട്ടറിന്റെ നിറവും രൂപവും മാറ്റിയ സ്‌കൂട്ടറാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇടയ്ക്ക് മറ്റൊരു വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ചു ഇവര്‍ വാഹനം ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കോടതിക്കു കൈമാറിയ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പുനലൂര്‍ എസ്‌ഐ ശരത് ലാല്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....