ഗജവീരൻമാരെ അടുത്തറിഞ്ഞ് ആനയൂട്ട് നടത്തി വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി വനം വകുപ്പ് കോന്നി ആനത്താവളത്തിൽ സംഘടിപ്പിച്ച ആനയൂട്ട് ശ്രദ്ധേയമായി. ചങ്ങനാശേരി അസംഷൻ കോളേജ്, കോന്നി എസ് എൻ സ്കൂൾ എന്നിവടങ്ങളിലെ വിദ്യാർത്ഥികളാണ് കോന്നി ആനത്താവളത്തിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ക്രമീകരിച്ച സ്ഥലത്ത് ആനയൂട്ട് നടത്തിയത്. രാവിലെ പത്തരയോടെ ആനയൂട്ട് ആരംഭിച്ചു. കോന്നി ആനത്താവളത്തിലെ മീന, ഈവ, പ്രിയദർശനി എന്നീ ആനകളാണ് ആനയൂട്ടിൽ പങ്കെടുത്തത്. ഈവയ്ക്കാണ് ആദ്യം ഭക്ഷണം നൽകിയത്. റാഗിയും മറ്റ് മിശ്രിതങ്ങളും ചേർത്ത് തയ്യാറാക്കിയ ഉരുളകൾക്ക് പുറമേ തണ്ണിമത്തൻ, പഴം, കരിമ്പ്,ശർക്കര എന്നിവയെല്ലാം നൽകിയതോടെ ആനകളും ഹാപ്പി.

പാപ്പാൻമാരുടെ സാന്നിധ്യത്തിൽ ആനകൾക്ക് നേരിട്ട് തീറ്റ നൽകുവാനും വിദ്യാർത്ഥികൾക്ക് അവസരം നൽകി. ദൂരെ മാറി നിന്ന് കൗതുകത്തോടെയും ഒപ്പം ഭയത്തോടെയും കണ്ടിരുന്ന ആനകളെ അടുത്ത് അറിയുവാനും അതിന് നേരിട്ട് ഭക്ഷണം നൽകുവാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും. കോന്നി ഫോറെസ്റ്റ് റേഞ്ച് ഓഫിസർ ശശീന്ദ്രൻ ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ, ആദ്യാപകർ, ആനത്താവളത്തിലെ ജീവനക്കാർ, വനപാലകർ തുടങ്ങിയവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന് മാത്യു കുഴൽനാടൻ എംഎൽഎ

0
ഇടുക്കി: പിണറായി പറഞ്ഞത് പച്ചക്കള്ളമാണെന്ന് നേരത്തെ തന്നെ താൻ സഭയിൽ പറഞ്ഞിട്ടുണ്ടെന്ന്...

പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നതിന് പകരം ഡൽഹിയിലെ റെയിൽവേ മന്ത്രാലയത്തിന്...

0
ഡൽഹി: പാലക്കാട് റെയിൽവേ ഡിവിഷൻ വെട്ടിമുറിച്ച് മംഗലാപുരത്തെ മൈസൂരുമായി ചേർക്കുന്നതിനെതിരെ കേരളത്തിൽ...

ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

0
മസ്‌കത്ത്: ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു....