ഭക്ഷ്യ വിഷബാധയെന്ന് സംശയം ; വയനാട്ടിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാർഥികൾ ആശുപത്രിയിൽ

For full experience, Download our mobile application:
Get it on Google Play

വയനാട്: നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 16 വിദ്യാര്‍ഥികളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള എല്ലാവരുടേയും ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നല്ലൂര്‍നാട്ടിലെ അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ താമസിച്ചു പഠിക്കുന്ന കുട്ടികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

രാവിലെ അസംബ്ലി നടന്ന സമയത്ത് കുട്ടികള്‍ തല കറങ്ങി വീഴുകയായിരുന്നു. കുട്ടിള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ എന്താണ് കാരണമെന്ന് ഡോക്ടര്‍മാര്‍ പരിശോധിക്കുന്നുണ്ട്. സ്കൂളിലുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ച മറ്റ് കുട്ടികള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ല. ഞായറാഴ്ച വീടുകളില്‍ നിന്നും കൊണ്ടുവന്ന പലഹാരം കുട്ടികള്‍ ഒരുമിച്ച്‌ കഴിച്ചതാണ് പ്രശ്നമായതെന്നും പരിശോധിക്കുന്നുണ്ട്. ഭക്ഷ്യ വിഷബാധയാണോ എന്നതിലും വ്യക്തതയില്ല .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് നാളെ മുതൽ നേരിയ ആശ്വാസം

0
തിരുവനന്തപുരം: കടുത്ത ചൂടും കാലവർഷത്തിന്റെ കുറവും മൂലം സംസ്ഥാനം നേരിടുന്ന രൂക്ഷമായ...

ആലപ്പുഴ മണപ്പുറം രാജഗിരി സെൻ്റ് ചവറ സിഎംഐ പബ്ലിക് സ്‌കൂളിന് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച്...

0
ആലപ്പുഴ: ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് സംസ്ഥാനത്ത് ഒരു സ്കൂളിന്...

സംസ്ഥാനത്ത് പഞ്ചസാര വില കുതിച്ചുയരുന്നു

0
തിരുവനന്തപുരം: കേരളത്തിലെ പൊതുവിപണിയിൽ പഞ്ചസാര വില ആശങ്കാജനകമായ രീതിയിൽ കുതിച്ചുയരുന്നു. ഒറ്റമാസത്തിനിടെ...

ഉപതെരഞ്ഞെടുപ്പ് : തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍പട്ടിക പുതുക്കുന്നു

0
പത്തനംതിട്ട : ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനംതിട്ട ജില്ലയിലെ കുന്നന്താനം ഗ്രാമപഞ്ചായത്തിലെ വള്ളോക്കുന്ന്...