ലഹരിയുടെ ചതിക്കുഴിയില്‍ വിദ്യാര്‍ഥികള്‍ വീഴരുത് : അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുട്ടികളുടെ ബുദ്ധിയെയും സര്‍ഗശേഷിയെയും തകര്‍ത്ത് കളയുന്ന ലഹരിയുടെ ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ കായിക ലഹരിയിലേക്ക് അവരെ നയിക്കണമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാന എക്‌സൈസ്  വകുപ്പിന്റെ  വിമുക്തി  മിഷന്റെ ഭാഗമായുള്ള ഉണര്‍വ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോന്നി ഗവ. എച്ച്എസ്എസില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു  എംഎല്‍എ.

പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3,62,300 രൂപയുടെ കായിക ഉപകരണങ്ങള്‍ കോന്നി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നല്‍കി. ബാഡ്മിന്റണ്‍ കോര്‍ട്ട്, വോളിബോള്‍ കോര്‍ട്ട്, ടേബിള്‍ ടെന്നീസ് ഉപകരണങ്ങള്‍, സൈക്കിളുകള്‍, ക്യാരംസ് ബോര്‍ഡ്, ചെസ് ബോര്‍ഡ്, വ്യായാമ ഉപകരണങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. എല്ലാ മേഖയിലും മികവ് പുലര്‍ത്തുന്ന ജില്ലയിലെ തന്നെ ഏറ്റവും നല്ല സ്‌കൂള്‍ എന്ന നിലയിലാണ് കോന്നി ഗവ എച്ച്എസ്എസിനെ ഇങ്ങനെയൊരു ഉദ്യമത്തിന് തുടക്കം കുറിക്കാന്‍ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

കോന്നി ഗവ. എച്ച് എസ് എസ്  പിറ്റിഎ പ്രസിഡന്റ് കെ.ജി. ഉദയകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍  ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍ കുമാര്‍ മുഖ്യ അതിഥിയായി. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ വി.എ. പ്രദീപ് പദ്ധതി വിശദീകരണം നടത്തി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, കോന്നി ഡി വൈ എസ് പി കെ. ബിജു കുമാര്‍, കോന്നി  ഗവ. എച്ച്എസ്  ഹെഡ്മിസ്ട്രസ് ഇന്‍ ചാര്‍ജ് എസ്. ബിന്ദു, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ രാജീവ് ബി. നായര്‍, വിമുക്തി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എസ്. അജി, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. ഷാജി എന്നിവര്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പഠനോല്‍സവത്തിന്റെ ഭാഗമായി ആരോഗ്യപാനീയ നിര്‍മാണം, പരമ്പരാഗത ഭക്ഷണപദാര്‍ഥ മേള,  നാണയങ്ങളുടെ പ്രദര്‍ശനം, വിവിധ കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു. ഞായറാഴ്ച...

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...