എല്ലാ വിദ്യാർഥികള്‍ക്കും ബസ് യാത്ര ഉറപ്പാക്കും ; കെ.എസ്.ആര്‍.ടി.സി ബോണ്ട് സര്‍വീസ് തുടങ്ങും : ഗതാഗതമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്കൂൾ തുറന്നാൽ എല്ലാ വിദ്യാർഥികൾക്കും ബസ് സർവീസ് ഉറപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സ്കൂൾ മാനേജ്മെന്റുകൾ ആവശ്യപ്പെട്ടാൽ കെ.എസ്.ആർ.ടി.സി സ്കൂൾ ബോണ്ട് സർവീസ് എന്ന പേരിൽ ബോണ്ട് സർവീസ് തുടങ്ങും. നിശ്ചിത നിരക്ക് ഈടാക്കിക്കൊണ്ടായിരിക്കും ബോണ്ട് സർവീസ് നടത്തുകയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

കുട്ടികൾക്ക് കൂടുതൽ ബസ്സുകൾ ആവശ്യം വന്നാൽ സ്വകാര്യ ബസ്സുകളെ ആശ്രയിക്കും. ഇതിനായി സ്വാകാര്യബസ്സുകളുമായി ദീർഘകാല കരാരിന് തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം സ്കൂൾ തുറക്കാൻ തീരുമാനിച്ച പശ്ചാത്തലത്തിൽ ഒക്ടോബർ 20 ന് മുൻപ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളുകളിൽ നേരിട്ടെത്തി വാഹനങ്ങളുടെ ക്ഷമതാ പരിശോധന പൂർത്തിയാക്കും.

ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കി ട്രയൽ റണ്ണിനു ശേഷം മാത്രമേ വിദ്യാർത്ഥികളുടെ യാത്രയ്ക്കായി വാഹനം ഉപയോഗിക്കാൻ അനുവദിക്കൂവെന്നും കഴിഞ്ഞദിവസം മന്ത്രി വ്യക്തമാക്കിയിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ വാഹനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്താൻ ഗതാഗത വകുപ്പ് മാർഗരേഖ പുറത്തിറക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റേഷന്‍ കട അവധി നബിദിനമായ ഓഗസ്റ്റ് 25 ന് റേഷന്‍ കടകള്‍ നിയന്ത്രിത...