വിദ്യാര്‍ഥികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വിദ്യാര്‍ഥികള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചുവര്‍ ചിത്രരചന മത്സരത്തിലെ വിജയികള്‍ക്ക് കളക്ടറേറ്റില്‍ സമ്മാനദാനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുക എന്ന ക്യാമ്പയിന്റെ ഭാഗമായി കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചാണ് മത്സരം സംഘടിപ്പിച്ചത്. കോഴഞ്ചേരി ഗവണ്‍മെന്റ് സ്‌കൂളില്‍ നടന്ന മത്സരത്തില്‍ നിരവധി കോളജ് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ എത്തിയവര്‍ക്കുള്ള സമ്മാനമാണ് ജില്ലാ കളക്ടര്‍ വിതരണം ചെയ്തത്.

പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളായ മീനു ഗോപാലകൃഷ്ണന്‍, റീസ സൂസന്‍ റോയി, എ.അരവിന്ദ് എന്നിവര്‍ക്ക് ഒന്നാം സമ്മാനവും കോന്നി വി.എന്‍.എസ് കോളജിലെ എംകോം വിദ്യാര്‍ഥിനികളായ ലക്ഷ്മി. ആര്‍.നായര്‍, ഹരിജ ഹരികുമാര്‍, സ്നേഹ മോള്‍ എന്നിവര്‍ക്ക് രണ്ടാം സമ്മാനവും അടൂര്‍ സെന്റ് സിറില്‍സിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ എ.അജിത്തിന് മൂന്നാം സമ്മാനവും ലഭിച്ചു. സ്ത്രീധനം, ഗാര്‍ഹികപീഡനം എന്നീ വിഷയങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു ചുവര്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. പരിപാടിയില്‍ വനിത സംരക്ഷണ ഓഫീസര്‍ എച്ച്. താഹിറബീവി, മഹിള ശക്തി കേന്ദ്രം വെല്‍ഫെയര്‍ ഓഫീസര്‍ കെ.എം. ദേവിക, കോ – ഓര്‍ഡിനേറ്റര്‍ ജ്യോതിമോള്‍ എന്നിവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...