എഴുമറ്റൂർ: 3714 ആം നമ്പർ എഴുമറ്റൂർ തെക്ക് എൻ.എസ്.എസ് കരയോഗത്തിന്‍റെ ആഭിമുഖ്യത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവും സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു. കരയോഗ മന്ദിരത്തിൽ നടന്ന യോഗത്തിൽ മുൻ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് അംഗവുമായ കൃഷ്ണകുമാർ മുളപ്പോൾ അധ്യക്ഷത വഹിച്ചു. ഗീത മോഹൻ ഓലിക്കമുറിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കോട്ടാറ്റ് കെ.ആർ രവീന്ദ്രൻ നായർ, സുരേഷ് നവദീപ്, രാജേഷ് പി.റ്റി പാറയിൽ, സതീഷ് അഞ്ജനം, പ്രദീപ് കോട്ടാറ്റ്, സുധീഷ് മേലേക്കുറ്റ്, സുനിത അഴകത്ത് പറമ്പിൽ, ശശികുമാർ പാതിരുവേലിൽ, മോഹനൻ ഓലിക്ക മുറിയിൽ, ശശികുമാർ മണ്ണേത്ത്, ചന്ദ്രക്കുറുപ്പ് മഞ്ജു നിവാസ് എന്നിവർ പ്രസംഗിച്ചു. പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ പാർവതി ഓമനക്കുട്ടൻ, ആദി അനീഷ്, അഭിനവ് .എസ്, നന്ദന അനീഷ്, എസ്.ആർ സൂരജ്, ഗൗരി നന്ദ .എം എന്നിവർക്കും ഹയർസെക്കൻഡറിയിൽ ഉന്നത വിജയം നേടിയ ലക്ഷ്മി അജിത്ത്, സുരഭി എസ്. നായർ, എന്നിവർക്കും ബി.എസ്.സി നേഴ്സിങ്ങിൽ ഉന്നത വിജയം നേടിയ ഹരിപ്രിയ, അഞ്ജന സതീഷ്, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ സോഷ്യോളജിയിൽ ഉന്നത വിജയം നേടിയ പാർവതി പി. നായർക്കും കരയോഗത്തിന്‍റെ ആദരവ് നൽകി. തുടര്‍ന്ന് കരയോഗത്തിലെ കുടുംബാംഗങ്ങളുടെ എല്ലാ സ്കൂൾ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























