ഭിന്നശേഷി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കണം ; ഡോ. പി. ഉണ്ണികൃഷ്ണൻ

For full experience, Download our mobile application:
Get it on Google Play

കാലടി : ഭിന്നശേഷി വിദ്യാർത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുവാനുളള ശ്രമങ്ങൾ ഉണ്ടകണമെന്ന് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല രജിസ്ട്രാർ ഡോ. പി. ഉണ്ണികൃഷ്ണൻ പറഞ്ഞു. സർവ്വകലാശാലയിലെ സാമൂഹിക പ്രവർത്തക വിഭാഗവും അങ്കമാലി ബി ആർ സിയും അസിം വെളിമണ്ണ ഫൗണ്ടേഷനും മൈജിയും സംയുക്തമായി ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കാലടി മുഖ്യ ക്യാമ്പസിലെ കൂത്തമ്പലത്തിൽ സംഘടിപ്പിച്ച ‘സ്പർശം 2024’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിദ്യാർത്ഥികളെ സാധാരണ ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയർത്തുക എന്നത് ചെറിയ കാര്യമല്ല. വളരെ വലിയ ഉത്തരവാദിത്വവും ആത്മസമർപ്പണവുമാണത്. സർവ്വകലാശാലയിലെ കെട്ടിടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കുന്നതിനുളള നടപടികൾ സ്വീകരിച്ചു കഴിഞ്ഞു. സർവ്വകലാശാലയുടെ എല്ലാ കാമ്പസുകളും നൂറ് ശതമാനം ഭിന്നശേഷി സൗഹൃദമാക്കും ഡോ. പി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

സാമൂഹിക പ്രവർത്തക വിഭാഗം മേധാവി ഡോ. ജോസ് ആന്റണി അധ്യക്ഷത വഹിച്ചു. അസിം വെളിമണ്ണ മുഖ്യപ്രഭാഷണം നടത്തി. സാമൂഹിക നീതി വകുപ്പ് ജില്ല ഓഫീസർ വി. ജെ. ബിനോയ്, സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ ലൂക്കോസ് ജോർജ്ജ്, സുശീല കുര്യാച്ചൻ, ഷീജ രത്നം, കെ. ടി. ഡൈജു എന്നിവർ പ്രസംഗിച്ചു. മ്യൂസിക് മോജോ ഫെയിം അതുൽ സുബ്രഹ്മണ്യൻ സംഗീത പരിപാടി അവതരിപ്പിച്ചു. സാമൂഹിക പ്രവർത്തക – നൃത്ത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും ‘സ്പർശം 2024’ ന്റെ ഭാഗമായി നടന്നു. ഭിന്നശേഷിക്കാരായ നാല്പതോളം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും അധ്യാപകരുമാണ് ‘സ്പർശം 2024’ ൽ പങ്കെടുത്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാറിന് വഴി മാറി കൊടുത്തില്ല : തിരുവല്ല കടപ്രയില്‍ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂര മര്‍ദ്ദനം

0
തിരുവല്ല : തിരുവല്ല കടപ്രയില്‍ കാറിന് വഴിമാറി കൊടുത്തില്ല എന്നാരോപിച്ച് വിദ്യാര്‍ഥികള്‍ക്ക് ക്രൂര...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും...

വ്യാജ ഐഎഎസ് ഉദ്യോഗസ്ഥ ചമഞ്ഞ് ജോലി തട്ടിപ്പ് ; സഹോദരിയും സഹോദരനും അറസ്റ്റിൽ

0
മധ്യപ്രദേശ് : ഐഎഎസ് ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ച് സർക്കാർ ജോലി വാഗ്ദാനം ചെയ്ത്...

പയ്യന്നൂരും തളിപ്പറമ്പും രാഷ്ട്രീയ വിശദീകരണത്തിന് ഒരുങ്ങി സിപിഐഎം

0
കണ്ണൂർ : പയ്യന്നൂരിലും തളിപ്പറമ്പിലും സംഭവിച്ച തോൽവി സംബന്ധിച്ച തെരഞ്ഞെടുപ്പ് അവലോകനത്തിന്...