സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തെളിയുന്നത് ഗുരു ദർശനം ; മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശ്രീനാരായണ ഗുരുദേവ ദർശനത്തിന് കാലാതീതമായ പ്രസക്തിയുണ്ടെന്നും, പുതിയ കാലത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം ഗുരുസന്ദേശമാണെന്നും ബോദ്ധ്യമുള്ള സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ പറഞ്ഞു. സർക്കാരിന്റെ ഓരോ പ്രവർത്തനത്തിലും ഗുരുസന്ദേശം പ്രതിഫലിച്ചു കാണാമെന്നും 136-ാമത് അരുവിപ്പുറം പ്രതിഷ്ഠാ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.ക്ഷേത്രം സവർണ ന്യൂനപക്ഷത്തിന്റെ സ്വകാര്യ സൂക്ഷിപ്പായും ദൈവം അവർക്കു മാത്രം ആരാധിക്കാവുന്ന സങ്കൽപ്പമായും കണക്കാക്കിയിരുന്ന ഘട്ടത്തിൽ ഇവ രണ്ടും തങ്ങൾക്കും അവകാശപ്പെട്ടതാണെന്ന ധീരമായ പ്രഖ്യാപനമാണ് ഗുരു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ നടത്തിയത്.

കേരളത്തിലെ ആദ്യ ക്ഷേത്ര പ്രവേശന വിളംബരം അതായിരുന്നു. ജാതിവ്യവസ്ഥയുടെ ഘടനയ്ക്ക് കനത്ത ആഘാതമേൽപ്പിച്ചു അത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന ദർശനത്തിലൂടെ വിപ്ലവകരമായ കാഴ്ചപ്പാടാണ് ഗുരു മുന്നോട്ടുവച്ചത് . ഗുരുവിനു സമാനനായി ഗുരു മാത്രമേയുള്ളൂ..
ഗുരു. ഒരു ഘട്ടത്തിൽ വിഗ്രഹവും,. മറ്റൊരു ഘട്ടത്തിൽ കണ്ണാടിയും പ്രതിഷ്ഠിച്ചു. സ്വന്തം ശക്തിചൈതന്യങ്ങൾ തിരിച്ചറിയണമെന്ന സന്ദേശമാണ് കണ്ണാടി പ്രതിഷ്ഠയിലുള്ളത്. അമ്പലങ്ങളും പ്രതിഷ്ഠകളും സ്ഥാപിച്ച ഗുരുവാണ് പിൽക്കാലത്ത് അമ്പലങ്ങളെക്കാൾ പ്രാധാന്യം വിദ്യാഭ്യാസത്തിനാണെന്നു പറഞ്ഞത്. ആ ഗുരുവിനെ സമഗ്രതയിൽ കാണുന്ന സർക്കാരാണ് ഇന്നു കേരളത്തിലുള്ളത്. സർക്കാർ ആദ്യമായി ഗുരുപ്രതിമ സ്ഥാപിച്ചതും,. ഗുരുവിന്റെ പേരിൽ സർവകലാശാലയുണ്ടായതും, ആർക്കു വേണ്ടിയാണോ ഗുരു വിഗ്രഹം സ്ഥാപിച്ചത്, ആ വിഭാഗത്തിൽപ്പെട്ടവർക്കു ക്ഷേത്രങ്ങളിൽ പൂജാരിമാർ വരെ ആകാമെന്നു തെളിയിച്ചതും ഈ ഘട്ടത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് അവലോകന...

0
തമിഴ്‌നാട്: നേപ്പാൾ ദുരന്തത്തിലെ ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി...

മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...

ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ പശുക്കിടാവ് ചത്തു : ആക്രമിച്ചത് കടുവയെന്ന് സംശയം

0
കോന്നി : ആവോലിക്കുഴിയില്‍ അജ്ഞാത ജീവിയുടെ ആക്രണത്തില്‍ പശുക്കിടാവ് ചത്തു. മണ്ണില്‍പുത്തന്‍ വീട്ടില്‍...

വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച് ഉമർ ഫൈസി മുക്കം

0
തിരുവനന്തപുരം: മലപ്പുറത്ത് സിപിഎം വഖഫ് വേദിയില്‍ നടത്തിയ വിവാദ പ്രസംഗത്തെ ന്യായീകരിച്ച്...