കൊച്ചി : സി.ബി.എസ്.ഇ അംഗീകാരമില്ലെന്ന വിവരം മറച്ചുവെച്ച തോപ്പുംപടി അരൂജ സ്കൂളിൽ വിദ്യാർഥികൾക്കു പത്താം ക്ലാസ് പരീക്ഷ എഴുതാനാകില്ല. പരീക്ഷ എഴുതണമെന്ന അരൂജ വിദ്യാര്‍ഥികളുടെ ആവശ്യം കോടതി തള്ളി. 24 മുതല്‍ തുടങ്ങിയ പരീക്ഷ എഴുതിക്കണമെന്ന് 28 വിദ്യാര്‍ഥികളാണ് ആവശ്യപ്പെട്ടത്.
സ്കൂളിന് അംഗീകാരമില്ലാത്തതിനാലാണ് ഇവര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാതിരുന്നത്. ബുധനാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കും. അവസാന നിമിഷം അംഗീകാരമില്ലെന്നറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ മാനേജരെയും സ്‌കൂളിന്റെ ഉടമയെയും അറസ്റ്റു പോലീസ് ചെയ്തിരുന്നു. ആദ്യം ഹര്‍ജി പരിഗണിച്ച കോടതി സിബിഎസ് സി ഡയറക്ടറെ രേഖകളുമായി ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.





























