വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽനിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം ; പി.ജെ ജോസഫ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും മലയോര മേഖലയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. വനപാലകർക്ക് പോലും സംരക്ഷണമില്ലാത്ത അവസ്ഥയിൽ ഉചിതമായ  നടപടികൾ ഉടൻ നടപ്പിലാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.  കേരള കോൺഗ്രസ് (എം)പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാന്നി  ഫോറസ്ററ് ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ഉത്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡണ്ട് വിക്ടർ ടി തോമസ് അധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതി അംഗങ്ങളായ പ്രഫ .ഡി കെ ജോൺ,  ജോൺ കെ മാത്യൂസ്, കുഞ്ഞുകോശി പോൾ , എബ്രഹാം കലമണ്ണിൽ, അഡ്വ. എൻ ബാബു വർഗീസ്, അഡ്വ. വർഗീസ് മാമൻ, ജോർജ് മാത്യു, കെ വി കുരിയാക്കോസ് , ജോസ് കെ എസ്, കുഞ്ഞുമോൻ കെങ്കിരേത്ത് , സണ്ണി കുളത്തിങ്കൽ, രഘു വെങ്ങാട്ടൂർ, വി ആർ രാജേഷ്, തോമസുകുട്ടി കുമ്മണ്ണൂർ, വൈ രാജൻ, വർഗീസ് ചള്ളക്കൽ, തോമസ് മാത്യു,സാം കുട്ടി അയ്യങ്കാവിൽ , ജെൻസി കടുവാങ്കൽ, എന്നിവർ പ്രസംഗിച്ചു.
റാന്നി വയലാ ഇടിക്കുളയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷം ആരംഭിച്ച മാർച്ചിന് ജെൻസി കടുവാങ്കൽ, പിജെ ഫിലിപ്പ് , സ്മിജു ജേക്കബ്, രാജു തിരുവല്ല, ബിജു വളഞ്ഞo തുരുത്തി, മുസ്തഫ കുമ്മണ്ണൂർ, ബിന്ദു , സൂസൻ ജോർജ്, അക്കാമ്മ ജോൺസൺ, പിജി പാപ്പച്ചൻ, വർഗീസ് കോട്ടങ്ങൽ എന്നിവർ നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...