കാട്ടുതീ പ്രതിരോധ ബോധവത്കരണ സെമിനാറും പ്ലാസ്റ്റിക് നിർമ്മാർജന യജ്ഞവും

For full experience, Download our mobile application:
Get it on Google Play

കോന്നി : പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കമ്പകത്തുംപച്ച വനസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പോത്തുപാറ എസ് കെ വി എൽ പി സ്കൂളിൽ സംഘടിപ്പിച്ച കാട്ടുതീ പ്രതിരോധ ബോധവത്കരണ സെമിനാറിന്റെയും പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിന്റെയും ഉദ്ഘാടനം  ഗ്രാമപഞ്ചായത്തംഗം സന്ധ്യാ സുനിൽ നിർവ്വഹിച്ചു.

വനസംരക്ഷണ സമിതി പ്രസിഡന്റ്  സുനീഷ് എസ് അദ്ധ്യക്ഷത വഹിച്ചു. പാടം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ ബേബി മുഖ്യ പ്രഭാഷണം നടത്തി. പുനലൂർ വർക്കിംഗ് പ്ലാൻ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ നിലീഫ് ബോധവത്കരണ സമിനാറിൽ ക്ലാസ് നയിച്ചു. സമിതി സെക്രട്ടറി വി എസ് ഗോപകുമാർ, സ്കൂൾ പ്രഥമാധ്യാപിക രജനി വി എസ്, അദ്ധ്യാപകൻ സജി ജോൺ, ജി വിനോദ് കുമാർ, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ കുമാരി, വൈസ് പ്രസിഡന്റ്  അമ്പിളി സുകു തുടങ്ങിയവർ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് വനസംരക്ഷണ സമിതിയംഗങ്ങൾ പോത്തുപാറ അതിരുങ്കൽ റോഡിന്റെ  ഇരുവശവുമുള്ള പ്ലാസ്റ്റിക് ശേഖരിച്ച് കലഞ്ഞൂർ ഗ്രാമപഞ്ചായത്തിന് കൈമാറി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...