രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും കൊവിഡ് വൈറസ് തലച്ചോറില്‍ അവശേഷിക്കുമെന്ന് പഠനം. ശരീരത്തില്‍ മുഴുവൻ വൈറസ് ബാധിക്കുമെന്നതിന്‍റെ കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ് പഠനം. കൊവിഡ് 19 വൈറസ് ബാധിച്ച് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം സാംപിളുകളില്‍ നടത്തിയ ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പഠനം. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്തിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഏപ്രില്‍ 2020മുതല്‍ മാര്‍ച്ച് 2021 വരെയുള്ള വിവിധ സാംപിളുകള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്.
തലച്ചോര്‍ അടക്കമുള്ള നാഡീവ്യൂഹത്തിന്‍റെ സാംപിളുകളില്‍ നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. വാക്സിന്‍ സ്വീകരിക്കാത്ത ആളുകളുടെ സാംപിളുകളിലാണ് പരിശോധന നടത്തിയത്. ഇവരെല്ലാം തന്നെ കൊവിഡ് ബാധിച്ചായിരുന്നു മരണപ്പെട്ടത്. രക്ത പ്ലാസ്മ പരിശോധന വിധേയമാക്കിയപ്പോള്‍ 38 രോഗികളുടേത് കൊവിഡ് പോസിറ്റീവായാണ് കണ്ടത്. മൂന്ന് പേരില്‍ മാത്രമാണ് കൊവിഡ് നെഗറ്റീവെന്ന് കണ്ടെത്തിയത് മറ്റ് മൂന്ന് പേര്‍ക്ക് പ്ലാസ്മ പരിശോധനയ്ക്കായി ലഭ്യമായിരുന്നില്ല. പഠനത്തിന് വേണ്ടി ഉപയോഗിച്ച സാംപിളുകളില്‍ 30 ശതമാനം സ്ത്രീകളുടേതായിരുന്നു. മധ്യവയസ്കര്‍ മുതല്‍ 62 വയസ് വരെ പ്രായമുള്ളവരുടേതായിരുന്നു പരിശോധിച്ച സാംപിളുകള്‍.
വൈറസ് ബാധയുടെ ലക്ഷണം കാണിച്ച് 18 വരെ ദിവസത്തിനുള്ളില്‍ മരിച്ചവരുടെ സാംപിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ജേണല്‍ നാച്ചുറലിലാണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ശ്വാസകോശകലകളേയും ശ്വാസകോശ നാളികളേയുമാണ് വൈറസ് പ്രാഥമികമായി ബാധിക്കുക. ശരീരത്തിലെ 84 ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച സാംപിളുകളിലെല്ലാം തന്നെ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താനായെന്നും പഠനം വിശദമാക്കുന്നു. രോഗലക്ഷണം കാണിച്ച ശേഷം 230 ദിവസങ്ങള്‍ കഴിഞ്ഞ് ശേഖരിച്ച സാംപിളുകളിലും വൈറസിന്‍റെ സാന്നിധ്യമുണ്ടായിരുന്നു.
ഹൈപ്പോ തലാമസ്, സെറിബെല്ലത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയപ്പോള്‍ ഒരു രോഗിയുടെ നട്ടെല്ലിലും രണ്ട് രോഗികളുടെ ബേസല്‍ ഗാംഗ്ലിയയിലും വൈറസ് സാന്നിധ്യമുണ്ടായിരുന്നു. തലച്ചോറില്‍ വൈറസ് സാരമായ കേടും സൃഷ്ടിച്ചതായാണ് പഠനങ്ങള്‍ വിശദമാക്കുന്നത്. ശ്വസന നാളിക്ക് പുറത്ത്, തലച്ചോറ്, ഹൃദയം, കണ്ണ്, അഡ്രിനല്‍ ഗ്ലാന്‍ഡ്, ദഹനനാളം എന്നിവയില്‍ നിന്നുവരെ വൈറസ് സാന്നിധ്യം ഗവേഷകര്‍ക്ക് കണ്ടെത്താനായി. പരിശോധിച്ച സാംപിളുകളില്‍ 45 ശതമാനത്തിലും വൈറസ് സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































