ന്യൂഡല്‍ഹി : രാജ്യത്തെ കരിമ്പ് കര്‍ഷകര്‍ക്ക് 3,500 കോടി രൂപയുടെ ധന സഹായത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സാമ്പത്തികകാര്യ മന്ത്രിസഭാ സമിതിയുടെ അംഗീകാരം. നിലവില്‍ രാജ്യത്ത് അഞ്ചുകോടിയോളം കരിമ്പ് കര്‍ഷകര്‍ ആണുള്ളത്. ഇതുകൂടാതെ അഞ്ച് ലക്ഷത്തോളം തൊഴിലാളികള്‍ പഞ്ചസാര മില്ലുകളിലും അനുബന്ധ മേഖലകളിലും തൊഴില്‍ ചെയ്യുന്നു.
അധികമുള്ള പഞ്ചസാര സ്റ്റോക്ക് ഒഴിവാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. കേന്ദ്ര ഗവണ്‍മെന്റ് 3500 കോടി രൂപ കര്‍ഷകരുടെ കുടിശിക ഇനത്തില്‍ മില്ലുകളുടെ പേരില്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് നല്‍കുക. കുടിശിക നല്‍കിയ ശേഷം ബാക്കി തുക വന്നാല്‍ അത് മില്ലിന്റെ അക്കൗണ്ടില്‍ സൂക്ഷിക്കും എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ മന്ത്രിസഭായോഗത്തിന് ശേഷം അറിയിച്ചു.