30 വര്‍ഷം പണിതിട്ടും തീരാത്ത പത്തനംതിട്ടയിലെ സുബലാ പാര്‍ക്ക് ; തെരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും വാര്‍ത്തകളിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുബലാ പാര്‍ക്കിന്റെ മുടങ്ങിപ്പോയ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. മൂന്ന് പതിറ്റാണ്ടായി ആരംഭിച്ച ഇനിയും പൂര്‍ത്തിയാകാത്ത സുബലാ പാര്‍ക്ക് നിര്‍മാണം ആറ് മാസത്തിനുളളില്‍ പൂര്‍ത്തീകരിക്കാര്‍ ആക്ഷന്‍ പ്ലാന്‍ തയാറായി. വീണാ ജോര്‍ജ് എംഎല്‍എയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റില്‍ സുബലാ പാര്‍ക്കിന് പ്രത്യേക ഫണ്ട് അനുവദിച്ചിരുന്നു. നേരത്തെ എസ്സി കോര്‍പ്പസ് ഫണ്ടില്‍ നിന്നാണ് ഇതിന് തുക അനുവദിച്ചിരുന്നത്. ബജറ്റില്‍ തുക അനുവദിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇതുവരെ കോണ്‍ട്രാക്ടര്‍ക്ക് കൊടുക്കാനുണ്ടായിരുന്ന തുക കൊടുത്ത് തീര്‍ത്തു.

നിര്‍മാണം പുനരാരംഭിക്കാന്‍ എംഎല്‍എ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ്.എസ്. ബീന, ജില്ലാ നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ സനല്‍കുമാര്‍ എന്നിവര്‍ ഉള്‍പ്പടെയുളളവരുടെ യോഗം വിളിച്ച് ചേര്‍ത്തു. ഈ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പ്ലാന്‍ തയാറാക്കി. വരുന്ന ആഴ്ച തന്നെ ഇതിന്റെ നിര്‍മാണം പുനരാരംഭിക്കണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു. നിര്‍മാണം അടുത്ത ആഴ്ച തന്നെ പുനരാരംഭിക്കാമെന്ന് കോണ്‍ട്രാക്ടര്‍ ഉറപ്പ് നല്‍കി. പട്ടികജാതി വിഭാഗത്തിലെ വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച പദ്ധതിയാണ് സുബലാ ടൂറിസം പദ്ധതി. ജില്ലാ ആസ്ഥാനത്ത് ജനങ്ങള്‍ക്ക് എത്തുന്നതിനുള്ള വിനോദ പാര്‍ക്ക് കൂടിയായാണ് സുബല പാര്‍ക്കിനെ വികസിപ്പിക്കുന്നത്. ബോട്ടിംഗ് സൗകര്യം ഉള്‍പ്പടെയുണ്ട്. സ്ഥല സന്ദര്‍ശന വേളയില്‍ എംഎല്‍എയോടൊപ്പം, ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ എസ്.എസ്. ബീന, ജില്ലാ നിര്‍മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ സനല്‍ കുമാര്‍, പട്ടിക ജാതി വികസന ഓഫീസ് റിസര്‍ച്ച് അസിസ്റ്റന്റ് പ്രതിഭ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: സംസ്‌ഥാന സർക്കാരിൻ്റെ ഓണം വാരാഘോഷം നാളെ വൈകിട്ട് 5.30ന് കനകക്കുന്ന്...