ആറ് ദിവസം ശക്തമായ മഴ തുടര്‍ന്നാല്‍ എല്ലാ ഡാമുകളുടെയും ഷട്ടര്‍ തുറക്കേണ്ടതായി വരും ; ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന് ആഗസ്റ്റ് 10 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജില്ലയിലെ ആര്‍.ഡി.ഒ, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സാഹചര്യം മുന്നില്‍കണ്ട് 24 മണിക്കൂറും ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് പറഞ്ഞു. ജില്ലയിലെ നദികളിലെ ജലനിരപ്പ് ഉയരുന്ന സ്ഥലങ്ങളിലേയും ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലേയും ജനങ്ങളെ യഥാസമയം പുനരധിവസിപ്പിക്കുന്നതിനും ഈ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. നിലവിലെ കാലാവസ്ഥ സാഹചര്യം വിലയിരുത്താന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

ജില്ലയിലെ കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണ്ണ സജ്ജമാക്കി നിര്‍ത്തും. ഡാമുകളിലെ ജലനിരപ്പ് യഥാസമയം കണക്കിലെടുത്ത് ആവശ്യമെങ്കില്‍ ഷട്ടര്‍ തുറക്കും. പമ്പ ഡാമില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10 ശതമാനം ജലനിരപ്പ് ഉയര്‍ന്നു. കക്കിയിലും സമാനമായി ജല നിരപ്പ് ഉയര്‍ന്നു. ആറ് ദിവസത്തോളം ശക്തമായ മഴ തുടര്‍ന്നാല്‍ എല്ലാ ഡാമുകളുടെയും ഷട്ടര്‍ തുറക്കേണ്ടതായി വരും. ഇപ്പോള്‍തന്നെ പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ഇതുവരെ പെയ്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ന്യൂനമര്‍ദത്തെ തുടര്‍ന്ന് പശ്ചിമഘട്ട മലനിരകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നാണ് പമ്പ, അച്ചന്‍കോവില്‍, മണിമല നദികളുടെ കൈവഴികളായ നീര്‍ചാലുകള്‍ എത്തുന്നത്. കോന്നി, റാന്നി താലൂക്കുകളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ സാധ്യത മുന്നില്‍കണ്ട് ആവശ്യമെങ്കില്‍ പുനരധിവാസം യഥാസമയം നടത്തും. മഴ ശക്തമായാല്‍ നദികളില്‍ ജലം ഉയരുന്നത് കണക്കിലെടുത്തുള്ള പുനരധിവാസവും യഥാസമയം നടപ്പിലാക്കും. ആറ് താലൂക്കിലും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. നദികളിലെ ജലനിരപ്പ് യഥാസമയം വിലയിരുത്തി വരുന്നു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിലവിലെ കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച വീഡിയോയും ഉദ്യോഗസ്ഥര്‍ക്കായി പ്രദര്‍ശിപ്പിച്ചു.  എ.ഡി.എം അലക്‌സ് പി.തോമസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ബി. രാധാകൃഷ്ണന്‍, അടൂര്‍ ആര്‍.ഡി.ഒ ഹരികുമാര്‍, ആര്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ജെസിക്കുട്ടി മാത്യു, എല്‍.ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ, തഹസിദാര്‍മാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...