സുഭിക്ഷ കേരളം ; ഉള്ളികൃഷി വിളവെടുപ്പ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കണ്ടമംഗലം ഹയര്‍ സെക്കന്ററി സ്‌കൂള്‍ വളപ്പില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഉള്ളികൃഷിയുടെ വിളവെടുപ്പ് കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.എം ആരിഫ് എംപി ട്രാവന്‍കൂര്‍ മാറ്റ്‌സ് ആന്റ് മാറ്റിംഗ്‌സ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ വി.വി പവിത്രന് നല്‍കി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി വളം വില്‍പ്പന ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ ജി.വി രെജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഹാലക്ഷ്മി കൃഷി ഗ്രൂപ്പാണ് സ്‌കൂള്‍ വളപ്പില്‍ കൃഷി നടത്തിയത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ അഞ്ചു പഞ്ചായത്തുകളിലായി 13 കാര്‍ഷിക ഗ്രൂപ്പുകള്‍ വഴി ഏഴര ഏക്കറിലാണ് മാതൃകാ കൃഷിത്തോട്ടവും വിത്തുല്‍പ്പാദന പദ്ധതിയില്‍ കൃഷിയും ഇറക്കിയത്. 100 കിലോ വിത്തും ജൈവവളവും ജൈവ കീടനാശിനിയും ഉള്‍പ്പെടെയാണ് ഗ്രൂപ്പുകള്‍ക്ക് നല്‍കിയത്. ഉള്ളി ഇല ഉള്‍പ്പെടെ 50 രൂപയുടെ കെട്ടുകളായി കൃഷിയിടത്തില്‍ തന്നെ വില്‍ക്കാനാണ് തീരുമാനം.

ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍ കുമാര്‍, കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനാഭായി, കടക്കരപ്പള്ളി ഗ്രാമപ്രഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ് ശിവപ്രസാദ്, സജിമോള്‍ ഫ്രാന്‍സിസ്, കണ്ടമംഗലം സ്‌കൂള്‍ മാനേജര്‍ കെ.ഷാജി, പ്രിന്‍സിപ്പല്‍ എസ്.രാജേശ്വരി ദേവി, ഹെഡ്മിസ്ട്രസ് കെ.കെ ബ്ലോസം, കൃഷി ഓഫീസര്‍ ജീഷ്മ ഷാജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽക്കയറി യുവതിയെ പീഡിപ്പിച്ചു; 28 വയസുകാരൻ അറസ്റ്റിൽ

0
മുംബൈ: താനൊരു ട്രാൻസ്ജെൻഡർ ആണെന്ന വ്യാജേന വീടിനുള്ളിൽ കടന്ന് യുവതിയെ...

കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ

0
വാഷിങ്ടൺ: മുത്തശ്ശി മറന്നതിനെത്തുടർന്ന് എട്ടുമണിക്കൂറോളം കാറിനുള്ളിൽ കുടുങ്ങിയ പിഞ്ചുകുഞ്ഞിനെ മരിച്ചനിലയിൽ കണ്ടെത്തി....

യെമനിലും സൊമാലിയയിലും കപ്പലുകൾ റാഞ്ചി ; 22 ഇന്ത്യക്കാർ ബന്ദികൾ

0
മുംബൈ : യെമനിലും സൊമാലിയയിലും രണ്ട് ചരക്കുക്കപ്പലുകളിൽ 22 ഇന്ത്യാക്കാരെ ബന്ദികളാക്കി....

സ്കൂൾ കലോത്സവം : വിധികർത്താക്കൾ അംഗീകൃത പാനലിലുള്ളവർ മതി ; മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം

0
തിരുവനന്തപുരം : സ്‌കൂൾ കലോത്സവത്തിൽ വിധികർത്താക്കൾ ഓരോ കുട്ടിക്കും ഗ്രൂപ്പിനും നൽകിയ...