പരുമല ആശുപത്രി 84 കാരനായ രോഗിയിൽ ഏറ്റവും ചെറിയ പേസ് മേക്കർ വിജയകരമായി ഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പരുമല ആശുപത്രി 84 കാരനായ രോഗിയിൽ ഏറ്റവും ചെറിയ പേസ് മേക്കർ വിജയകരമായി ഘടിപ്പിച്ചതായി ഹൃദയ ശസ്ത്രക്രിയ വിദഗ്ദൻ ഡോ.മഹേഷ് നളിൻ കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏറ്റവും നൂതനമായ പേ സിംഗ് സാങ്കേതിക വിദ്യ വാഗ്ദാനം ചെയ്യുന്ന പുതിയ ഹൃദയ ഉപകരണമാണ് രോഗിയിൽ വിജയകരമായി ഘടിപ്പിച്ചത്. സാധാരണ പേസ് മേക്കറിന്റെ പത്തിലൊന്നു വലിപ്പം മാത്രമേയുള്ളു ഇതിന്. മറ്റ് പേസ് മേക്കറുകളിൽ നിന്ന് വിഭിന്നമായി രണ്ട് ഗ്രാം ഭാരം മാത്രമുള്ള ‘വയർ രഹിത ഉപകരണമാണിത് എന്നത് സൗകര്യം വർധിപ്പിക്കുന്നു. ഞരമ്പിലെ കീ ഹോൾ ദ്വാരത്തിലൂടെ പൂർണ്ണമായും ഹൃദയത്തിനുള്ളിൽ ഘടിപ്പിക്കാം.

താഴ്ന്ന ഹൃദയമിടിപ്പും ഒന്നിലധികം രോഗാവസ്ഥകളുമുള്ള രോഗികൾക്ക് സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ ഒഴിവാക്കി
കീ ഹോൾ വഴി എളുപ്പമായി പേസ് മേക്കർ ഘടിപ്പിക്കാമെന്നതും ഇതിലൂടെ തെളിയിച്ചതായി അവകാശപ്പെട്ടു. ദൃശ്യമല്ലാത്തതിനാൽ രോഗിക്ക് ശസ്ത്രക്രിയയുടെ ആഘാതം മറികടക്കാനും സഹായകമാകും. സാധാരണ പേസ് മേക്കർ
രോഗികളുടെ നെഞ്ചിൽ ഒരു പ്രത്യേക തടിപ്പിന് കാരണമാകുന്നു. ഇതുമായി പൊരുത്തപ്പെടാൻ രോഗികൾക്ക് കുറെ സമയമെടുക്കുമെന്നതും മൈക്രോ പേസ് മേക്കറിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. 8 മുതൽ 13 വർഷം വരെ ബാറ്ററി പ്രവർത്തിക്കുമെന്നതും 99 ശതമാനം ശസ്ത്രക്രിയകളും വിജയകരവുമെന്നതും ശാസ്ത്രലോകത്ത് കുഞ്ഞൻ പേസ് മേക്കറിന് സ്വീകാര്യത വർദ്ധിപ്പിക്കുന്നതായും വ്യക്തമാക്കി. വാർത്താ സമ്മേളനത്തിൽ ഡോ.സാജൻ അഹമ്മദ്, ഡോ.അരുൺ കുമാർ .ജി എന്നിവരും പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിൽ സിനിമാ ചിത്രീകരണത്തിന്റെ ആവശ്യമില്ലെന്ന് മന്ത്രി കെ മുരളീധരൻ

0
പത്തനംതിട്ട: ശബരിമല സിനിമ ചിത്രീകരണ വിഷയത്തിൽ ദേവസ്വംമന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ്...

സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാത്തത്തിൽ വ്യാപക പ്രതിഷേധവുമായി പാലക്കാട്ടെ നെൽകർഷകർ

0
പാലക്കാട്: കർഷക ദിനത്തിലും കണ്ണീർ തോരാതെ പാലക്കാട്ടെ നെൽകർഷകർ. സർക്കാർ സംഭരിച്ച...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...