ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ രണ്ടു വര്‍ഷമായി വിചാരണ തടവില്‍ കഴിയുന്ന പ്രമുഖ അഭിഭാഷകയും ആക്ടിവിസ്റ്റുമായ സുധ ഭരദ്വാജിന് രോഗങ്ങളുടെ പേരില്‍ ജാമ്യം നല്‍കാനാവില്ലെന്ന് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച്.
മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം സുധക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, അതല്ലാതെ തന്നെ ജാമ്യത്തിന് അര്‍ഹതയുള്ള സാഹചര്യത്തില്‍ അതിനായി സമീപിക്കാമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്ന് ഇടക്കാല ജാമ്യാപേക്ഷ അഭിഭാഷക വൃന്ദ ഗ്രോവര്‍ പിന്‍വലിച്ചു. ചികിത്സക്കായി ഇടക്കാല ജാമ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് അത്തരമൊരു അപേക്ഷ പിന്‍വലിച്ച് യഥാര്‍ത്ഥ ജാമ്യത്തിന് കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടത്.