Sunday, May 26, 2024 3:41 pm

മുഴുപ്പിലങ്ങാട് കല്ലിടല്‍ – പ്രതിഷേധം, അറസ്റ്റ് ; പോലീസ് വാഹനത്തിന് മുന്നില്‍ സ്ത്രീകളുടെ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സില്‍വര്‍ലൈന്‍ സംവാദത്തിനിടയിലും കണ്ണൂര്‍ മുഴുപ്പിലങ്ങാട് പ്രദേശത്ത് കെ – റെയില്‍ കല്ലിടല്‍. ജനവാസ മേഖലയിലാണ് കല്ലിടില്‍. പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രദേശത്ത് എത്തി. വീട്ടുകാര്‍ സ്ഥലത്തില്ലെന്നും അതിനാല്‍ കല്ലിടാന്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. കെ – റെയില്‍ ഉദ്യോഗസ്ഥരടക്കം പ്രതിഷേധക്കാരോട് സംസാരിച്ചു. സര്‍വ്വേ നമ്പറുകള്‍ മാത്രമാണുള്ളതെന്നും മുന്‍കൂട്ടി അറിയിച്ച് സര്‍വ്വേ നടത്താനുള്ള സാഹചര്യമല്ല ഉള്ളതെന്നും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എന്നാല്‍ കല്ലിടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി കല്ലിട്ടു. കല്ല് പിഴുത് മാറ്റുമെന്ന് വീട്ടുടമ പറഞ്ഞു. പോലീസ് വാഹനത്തിന് മുന്നില്‍ സ്ത്രീകള്‍ പ്രതിഷേധവുമായെത്തി.

അതേസമയം കെ – റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ സംവാദം ഹോട്ടല്‍ താജ് വിവാന്തയില്‍ ആരംഭിച്ചു. റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്‍, സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി ഡോ.കു‍ഞ്ചെറിയ, തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ എന്നിവര്‍ സില്‍വര്‍ലൈനെ അനുകൂലിച്ചും ഡോ.ആര്‍.വി.ജി മേനോന്‍ പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഭാഗത്ത് നിന്നും സംസാരിക്കും.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോട്ടയത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവം ; പോലീസും സയന്റിഫിക് വിദഗ്ധരും പരിശോധന നടത്തി

0
കോട്ടയം : തലപ്പലം അറിഞ്ഞൂറ്റിമംഗലത്ത് അസ്ഥികൂടം കണ്ടെത്തിയ സ്ഥലത്ത് പോലീസും സയന്റിഫിക്...

സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് അപകടം ; റിട്ടയേർഡ് എസ് ഐയ്ക്ക് ദാരുണാന്ത്യം

0
തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ടയേർഡ് എസ് ഐ...

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം ; ഇന്ന് ആറു ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് ആറു ജില്ലകളില്‍ ഒറ്റപ്പെട്ട...

കെഎസ്‌യു ക്യാമ്പിലെ മദ്യപാന സംഘർഷം ; ആരോപണം നിഷേധിച്ച് അലോഷ്യസ് സേവിയർ

0
തിരുവനന്തപുരം : കെഎസ്‌യു ക്യാമ്പിലെ മദ്യപാന സംഘർഷം നിഷേധിച്ച് കെഎസ്‌യു സംസ്ഥാന...