കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അയല്‍വാസിയുടെ വീട്ടിലെ കട്ടിലിന്റെ അടിയില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പാമ്പാടിയില്‍ കാണാതായ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അയല്‍വാസിയുടെ വീട്ടിലെ കട്ടിലിന്റെ അടിയില്‍ കണ്ടെത്തിയതായി പോലീസ്. കൂരോപ്പട മാതൃമല താമസിക്കുന്ന വിദ്യാര്‍ഥിനിയെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 മണിയോടെയാണ് കാണാതായത്. രാത്രി വൈകിയും കാണാത്തതിനെ തുര്‍ന്ന് വീട്ടുകാര്‍ പാമ്പാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും പോലീസും വിവിധയിടങ്ങളില്‍ വിശദമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കുട്ടി ഒളിച്ചിരുന്ന വീട്ടിലുള്ളവര്‍ ബുധനാഴ്ച രാവിലെ കോട്ടയം മെഡികല്‍ കോളജില്‍ പോയി വൈകുന്നേരം 5.30 മണിയോടെ തിരിച്ചെത്തിയത്. ബുധനാഴ്ച രാത്രിയില്‍ മുറിയിലെ കട്ടിലിന്റെ അടിയിലിരുന്ന പാത്രം നീങ്ങിയിരിക്കുന്നത് ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ നോക്കുമ്പോഴാണ് കുട്ടിയെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം 5.30 മണിയോടെ വീടിനുള്ളില്‍ കയറി ഒളിച്ചതായാണ് വിദ്യാര്‍ഥിനി പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് പോലീസ് വൈദ്യപരിശോധനകള്‍ക്കായി കുട്ടിയെ പാമ്പാടി ആശുപത്രിയിലെത്തിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മരണക്കെണിയായി ഐരവണ്‍ കൊടിഞ്ഞിമൂലക്കടവ് : സുരക്ഷയൊരുക്കുവാന്‍ നടപടിയില്ല

0
കോന്നി : കോന്നി - അരുവാപ്പുലം ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന കോന്നി...

കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതി വെടിയേറ്റ് മരിച്ചു; പ്രതിയായ 22കാരൻ പോലീസ് പിടിയിലാകുന്നതിനിടെ ജീവനൊടുക്കി

0
കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ 38കാരിയായ ഇന്ത്യൻ വംശജയെ യുവാവ് വെടിവച്ചുകൊന്നു. ആർഡൻ...

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...