നാടക കലാകാരന്മാരെ ചേർത്ത് നിർത്തി മലയാള സിനിമ ലോകത്തേക്ക് ഉണ്ണിമുകുന്ദന്‍ ; ഇതൊരു പുതു ചരിത്രം

For full experience, Download our mobile application:
Get it on Google Play

കേരളത്തിലെ നാടക കലാകാരന്മാരെ ചേർത്ത് നിർത്തി മലയാള സിനിമ ലോകത്തേക്ക് അവർക്ക് ഒരു എൻട്രി ഒരുക്കി മലയാള സിനിമയുടെ യുവതാരം ഉണ്ണിമുകുന്ദൻ. നാടക വേദിയിൽ നിന്നും ഒരുപാട് ആളുകൾ ഇന്ന് മലയാളം സിനിമയുടെ ഭാഗമായി ഉണ്ടെങ്കിലും ചെറുതും വലുതുമായ നൂറോളം വേഷങ്ങൾ കൈകാര്യം ചെയ്യാൻ നാടക കലാകാരന്മാരെ തേടിഎത്തി UMF.  മുപ്പത് വർഷമായി നാടകത്തിൽ നിറസാന്നിധ്യമായ കലാകാരന്മാരുടെ ഫേസ്ബുക്ക്‌ പോസ്റ്റാണ് ഇപ്പോൾ വൈറൽ ആകുന്നത്. ഉണ്ണിമുകുന്ദൻ ഫിലിംസ് നിർമ്മാണം ഏറ്റെടുത്ത് ഇപ്പോൾ ഷൂട്ട്‌ പുരോഗമിക്കുന്ന ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയിലേക്കാണ് ഈ കലാകാരന്മാർക്ക് അവസരം ഒരുക്കിയത്.

നവാഗതനായ അനൂപ് പന്തളമാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. മേപ്പടിയാൻ എന്ന ഹിറ്റ്‌ ഫാമിലി സിനിമയ്ക്ക് ശേഷം ഉണ്ണിമുകുന്ദൻ നായകനും നിർമ്മാണവും നിർവ്വഹിക്കുമ്പോൾ നാടക കലാകാരന്മാർ അവരുടെ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ചർച്ചയാകുന്നത്. ഉണ്ണിമുകുന്ദൻ തന്നെ ഷെയർ ചെയ്തുകൊണ്ട് ഈ സിനിമയുടെ ഭാഗമായി സഹകരിച്ച എല്ലാവർക്കും നന്ദിയും  അറിയിച്ചു. മലയാളം സിനിമയിലേക്ക് എത്തണം എന്ന ആഗ്രഹം ഒരു ദിവസം അപ്രതീക്ഷിതമായി വന്നു ചേർന്ന സന്തോഷത്തിലാണ് ഈ കലാകാരന്മാരും. ഉണ്ണിമുകുന്ദൻ ഫിലിംസ് മലയാള സിനിമയുടെ നിർമ്മാണ മേഖലയിലെ പുതിയ അധ്യായമായി മാറുകയാണ്. ഇത്  ഒരുപാട് കലാകാരന്മാർക്ക് പ്രതീക്ഷ നൽകുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...