തിരുവനന്തപുരം : കെപിസിസി വിലക്ക് തളളിക്കളഞ്ഞ് കൊണ്ട് കെ.സുധാകരന്‍ കെ സി വേണുഗോപാലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ വീണ്ടും സജീവമായി. ചടുലമായ പ്രവര്‍ത്തനം അനിവാര്യമായതിനാല്‍ കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രി ആക്കണമെന്നാണ് എഐസിസി അധ്യക്ഷനോട് കെ സുധാകരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കെ സുധാകരന്റെ ആവശ്യത്തില്‍ ഇന്ന് കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം ഉണ്ടായേക്കും. കെ സുധാകരന്‍ കെ സി പക്ഷത്തേക്ക് നീങ്ങുന്നുവെന്ന് ആഴ്ചകള്‍ക്ക് മുമ്പേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ മുഖ്യമന്ത്രി ആരാകണമെന്നതില്‍ പരസ്യപ്രതികരണം വേണ്ടെന്ന് പാര്‍ട്ടിയിലും മുന്നണിയിലും അഭിപ്രായമുയര്‍ന്നിട്ടും വീണ്ടും കെ സുധാകരന്‍ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തുമ്പോള്‍ അതില്‍ പ്രതിഫലിക്കുന്നത് വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും എതിരായ താത്പര്യങ്ങളാണെന്നാണ് വിലയിരുത്തലുകള്‍.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























