Thursday, July 3, 2025 2:26 pm

സു​ധീ​ഷ് വ​ധ​ക്കേ​സി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

പോ​ത്ത​ന്‍​കോ​ട് : പോ​ത്ത​ന്‍​കോ​ട് ക​ല്ലൂ​രി​ല്‍ സു​ധീ​ഷ് വ​ധ​ക്കേ​സി​ലെ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും ​പോ​ലീ​സ് ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി. കൊ​ല​പാ​ത​കം ന​ട​ന്ന ക​ല്ലൂ​ര്‍ പാ​ണ​ന്‍​വി​ള​യി​ലെ വീ​ട്ടി​ലും കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം കാ​ല്‍ വെ​ട്ടി​യെ​ടു​ത്തെ​റി​ഞ്ഞ ക​ല്ലൂ​ര്‍ ജ​ങ്​​ഷ​നി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. മ​ങ്കാ​ട്ടു​മൂ​ല സ്വ​ദേ​ശി സു​ധീ​ഷ് ഉ​ണ്ണി, ഗു​ണ്ടാ​ത്ത​ല​വ​നാ​യ അ​ഴൂ​ര്‍ സ്വ​ദേ​ശി ഒ​ട്ട​കം രാ​ജേ​ഷ്, ചെ​മ്പ​ക​മം​ഗ​ലം മു​ട്ടാ​യി ശ്യാം, ​ശാ​സ്ത​വ​ട്ടം സ്വ​ദേ​ശി​ക​ളാ​യ മൊ​ട്ട നി​ധീ​ഷ്, ന​ന്ദീ​ഷ്, ക​ണി​യാ​പു​രം സ്വ​ദേ​ശി​യാ​യ ഓ​ട്ടോ ഡ്രൈ​വ​ര്‍ ര​ഞ്ജി​ത്, വേ​ങ്ങോ​ട് ക​ട്ടി​യാ​ട് സ്വ​ദേ​ശി അ​രു​ണ്‍, വെ​ഞ്ഞാ​റ​മൂ​ട് ചെ​മ്പൂ​ര് സ്വ​ദേ​ശി സ​ച്ചി​ന്‍, ക​ന്യാ​കു​ള​ങ്ങ​ര കു​നൂ​ര്‍ സ്വ​ദേ​ശി സൂ​ര​ജ്, മം​ഗ​ല​പു​രം സ്വ​ദേ​ശി​ക​ളാ​യ ജി​ഷ്ണു, ന​ന്ദു എ​ന്നി​വ​രെ​യാ​ണ് ക​സ്​​റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്. ബു​ധ​നാ​ഴ്​​ച വൈ​കു​ന്നേ​രം നാ​ലു​മ​ണി​യോ​ടെ​യാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച സ​മ​യം നാ​ട്ടു​കാ​ര്‍ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. വ​ലി​യ സു​ര​ക്ഷാ ​സം​വി​ധാ​ന​ത്തോ​ടു​കൂ​ടി​യാ​ണ് പ്ര​തി​ക​ളെ സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​ച്ച​ത്.

​പോലീ​സി​ന്‍റെ ക​സ്​​റ്റ​ഡി അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച ആ​റ്റി​ങ്ങ​ല്‍ ഒ​ന്നാം ക്ലാ​സ് ജു​ഡി​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് പ്ര​തി​ക​ളെ ക​സ്​​റ്റ​ഡി​യി​ല്‍ വി​ട്ട​ത്. ആ​റ്റി​ങ്ങ​ല്‍ വ​ലി​യ​കു​ന്ന് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​തി​ന് ശേ​ഷ​മാ​ണ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച്‌ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ത​ങ്ങ​ളെ ​പോ​ലീ​സ് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​താ​യി പ്ര​തി​ക​ള്‍ കോ​ട​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ പ്ര​തി​ക​ള്‍​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​ത്തി​ന് മു​മ്പ്​ പ്ര​തി​ക​ള്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ സ്ഥ​ല​ങ്ങ​ള്‍, പ​രി​ശീ​ല​നം ന​ട​ത്തി​യ സ്ഥ​ലം, ആ​യു​ധ​ങ്ങ​ള്‍ ഒ​ളി​പ്പി​ച്ച സ്ഥ​ല​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​മെ​ന്ന് ​പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ പ​തി​നൊ​ന്നാം തീ​യ​തി​യാ​യി​രു​ന്നു വ​ധ​ശ്ര​മ​ക്കേ​സ് പ്ര​തി​യാ​യ സു​ധീ​ഷി​നെ ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ക​ല്ലൂ​ര്‍ പാ​ണ​ന്‍​വി​ള​യി​ലെ വീ​ട്ടി​ല്‍ ​വെ​ച്ച്‌ പ​തി​നൊ​ന്നം​ഗ സം​ഘം വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

തു​ട​ര്‍​ന്ന് സു​ധീ​ഷി​ന്‍റെ വെ​ട്ടി​യെ​ടു​ത്ത കാ​ല്‍ സ​മീ​പ​ത്തെ റോ​ഡി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞി​രു​ന്നു. ത​ന്നെ വെ​ട്ടി​യ​വ​രു​ടെ പേ​ര് സു​ധീ​ഷ് മ​ര​ണ​മൊ​ഴി​യാ​യി ​പോലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു. സ​മീ​പ​ത്തെ സി.​സി ടി.വി കാ​മ​റ ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് ​പോലീ​സ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ല​പാ​ത​ക​ത്തി​നാ​യി പ്ര​തി​ക​ള്‍ എ​ത്തി​യ ഓ​ട്ടോ​യും ര​ണ്ട്​​ ബൈ​ക്കു​ക​ളും കൊ​ല​ക്കു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും നേ​ര​ത്തേ ​പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. പോ​ത്ത​ന്‍​കോ​ട് ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്യാം, ​എ​സ്.​ഐ വി​നോ​ദ് വി​ക്ര​മാ​ദി​ത്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തെ​ളി​വെ​ടു​പ്പ് ന​ട​ന്ന​ത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡോക്ടർ ഹാരിസ് ചിറക്കലിനെതിരായ നടപടി നീക്കത്തെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

0
തിരുവനന്തപുരം: ഉപകരണ ക്ഷാമം കാരണം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സാ പ്രതിസന്ധിയുണ്ടെന്നും...

വടകരയിൽ പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം

0
കോഴിക്കോട്: വടകരയിൽ പ്രതിയെ അന്വേഷിച്ച് എത്തിയ പോലീസുകാർക്ക് നേരെ ആക്രമണം. വടകര...

പള്ളിക്കലില്‍ കാട്ടുപന്നി ശല്യം രൂക്ഷം

0
തെങ്ങമം : പള്ളിക്കലില്‍ കാട്ടുപന്നി ശല്യം രൂക്ഷം. തെങ്ങമം, പള്ളിക്കൽ...

ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പുള്ളി...