സുധീഷ് വധം ; മുഖ്യ പ്രതികൾ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോത്തന്‍കോട് കല്ലൂരില്‍ ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയില്‍ സുധീഷിനെ (32) വെട്ടിക്കൊന്ന കേസില്‍ ഒന്നാം പ്രതിയും മൂന്നാം പ്രതിയും പിടിയില്‍. സുധീഷ് ഉണ്ണിയും മുട്ടായി ശ്യാമുമാണ് പിടിയിലായത്. രണ്ടാം പ്രതി ഒട്ടകം രാജേഷ് ഇപ്പോഴും ഒളിവിലാണ്. സംഭവത്തില്‍ അഞ്ചുപേരെ കൂടി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കുടവൂര്‍ കട്ടിയാട് കല്ലുവെട്ടാന്‍കുഴിവീട്ടില്‍ ഡമ്മി എന്ന അരുണ്‍ ( 23 ), വെഞ്ഞാറമ്മൂട് ചെമ്പൂര്‍ കുളക്കോട് പുത്തന്‍വീട്ടില്‍ സച്ചിന്‍ ( 24 ), കോരാണി വൈഎംഎ ജംക്ഷന്‍ വിഷ്ണുഭവനില്‍ സൂരജ് എന്ന വിഷ്ണു( 23 ), തോന്നയ്ക്കല്‍ കുഴിത്തോപ്പില്‍ വീട്ടില്‍ കട്ട ഉണ്ണി എന്ന ജിഷ്ണു, പിരപ്പന്‍കോട് തൈക്കാട് മുളംകുന്നില്‍ ലക്ഷംവീട്ടില്‍ നന്ദു എന്ന ശ്രീനാഥ് ( 21 ) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്.

കഴിഞ്ഞ 11ന് വീട്ടിനുള്ളിലാണ് ഗുണ്ടകളുടെ വെട്ടേറ്റ് സുധീഷ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലയ്ക്കു ശേഷം സുധീഷിന്റെ കാല്‍പാദം വെട്ടിയെടുത്ത് പ്രതികള്‍ ആഹ്ലാദ പ്രകടനത്തോടെ നടുറോഡില്‍ വലിച്ചെറിയുകയായിരുന്നു. നേരത്തെ അറസ്റ്റിലായ ഓട്ടോ ഡ്രൈവര്‍ രഞ്ജിത്തിന്റെ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ചിരുന്ന ആയുധങ്ങളും കണ്ടെടുത്തു.

ആറ്റിങ്ങല്‍ സ്റ്റേഷന്‍ പരിധിയില്‍ മങ്കാട്ടുമൂലയില്‍ രണ്ടു യുവാക്കളെ മാരകമായി വെട്ടി പരുക്കേല്‍പ്പിക്കുകയും വീട്ടമ്മയ്ക്കു നേരെ നാടന്‍ പടക്കം എറിയുകയും ചെയ്ത സംഭവത്തില്‍ മൂന്നാം പ്രതിയായിരുന്നു കൊല്ലപ്പെട്ട സുധീഷ്. കേസിലെ പ്രതി ഒട്ടകം രാജേഷിന്റെ അനുജനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലും സുധീഷിനും സഹോദരനും പങ്കുണ്ടായിരുന്നതായും പോലീസ് പറയുന്നു. ഇതും പകയ്ക്കു കാരണമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...