കവയത്രി സുഗതകുമാരിയുടെ ഭവനത്തില്‍ സര്‍ക്കാര്‍ നടത്തിവരുന്ന എല്ലാ നിര്‍മാണജോലികളും നിര്‍ത്തിവെക്കണo : കുമ്മനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കവയത്രി സുഗതകുമാരിയുടെ ആറന്മുളയിലെ അതിപുരാതനമായ ഭവനത്തില്‍ സര്‍ക്കാര്‍ നടത്തിവരുന്ന എല്ലാ നിര്‍മാണജോലികളും നിര്‍ത്തിവെക്കണമെന്ന് ബിജെപി മുന്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതിക്കും വേണ്ടി ജീവിതായുസ്സ് മുഴുവന്‍ ഉഴിഞ്ഞു വെച്ച്‌ ത്യാഗോജ്വലമായ പോരാട്ടങ്ങള്‍ നടത്തിയിട്ടുള്ള ഒരു മഹാത്മാവിന്റെ തപോധന്യമായ തറവാട് വികലമാക്കുന്ന നിര്‍മാണജോലികള്‍ നാടിനൊന്നാകെ അപമാനകരമാണ്. പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഇക്കാര്യത്തില്‍ ഇടപെടണം. തറവാടിന്റെ തനിമയും പൈതൃകസമ്ബത്തും വീണ്ടെടുക്കാന്‍ തയാറല്ലെങ്കില്‍ കുടുംബട്രസ്റ്റിനു തിരിച്ചു നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

വള്ളിപ്പടര്‍പ്പുകളും സസ്യലതാദികളും കാവും പച്ചപ്പും കൊണ്ടു പ്രകൃതി രമണീയമായ വാഴുവേലിതറവാട് പൈതൃകഗ്രാമമായ ആറന്മുളയുടെ ഐശ്വര്യമാണ്.ഗ്രാമഭംഗിയും പൈതൃകവും നശിക്കുമെന്ന് കണ്ടതിനാലാണ് ആറന്മുള വിമാനത്താവളത്തിനെതിരെ ജനസമൂഹമൊന്നാകെ പ്രക്ഷോഭം നടത്തിയത്. അതിന് നേതൃത്വം നല്‍കിയ സുഗത കുമാരിയുടെ വീട് തന്നെ പ്രകൃതി ധ്വീസനത്തിനു ഇരയായത് സഹിക്കാവുന്നതിനും അപ്പുറമാണ്.

കവി മനസിന്റെ സര്‍ഗ്ഗഭാവത്തെ ആവിഷ്‌കരിക്കേണ്ടതിനു പകരം ടുറിസത്തിന്റെ ലാഭക്കൊതിപൂണ്ട കടന്നുകയറ്റമാണ് ആ തറവാട്ടില്‍ നടന്നത്. രാജശില്‍പ്പിയായ കാനായി കുഞ്ഞിരാമന്റെ സര്‍ഗവൈഭവം വിളിച്ചോതുന്ന ശഖുമുഖം സാഗരകന്യകയെ വികലമാക്കിയ അതേ ഹിംസത്മക നടപടിയാണ് സുഗത കുമാരിയുടെ വീടിനു നേരെ ഉണ്ടായിട്ടുള്ളതെന്ന് കുമ്മനം രാജശേഖരന്‍ അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...