സ്കൂൾ ഉച്ചഭക്ഷണ മെനു പരിഷ്കരണത്തിൽ  സുഗതൻ മാഷിനും അഭിമാനിക്കാം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴ : പുതുക്കിയ സ്കൂൾ ഉച്ചഭക്ഷണ മെനുവിൽ സംസ്ഥാന അദ്ധ്യാപക പുരസ്ക്കാര ജേതാവ് സുഗതനും അഭിമാനിക്കാം. പുതുതലമുറയുടെ ആരോഗ്യ സംരക്ഷണത്തിനായി 15 വർഷമായി ഒറ്റയാൾ പോരാട്ടത്തിലാണ് സുഗതൻമാഷ്. കുട്ടികൾക്ക് ആരോഗ്യമുള്ള ഭക്ഷണം ഉറപ്പാക്കുന്നതിനായി അദ്ദേഹം ജോലി ചെയ്യുന്ന താമരക്കുളം വി.വി.ഹയർ സെക്കൻഡറി സ്കൂളിലെ നേച്ചർ ക്ലബ്ബ് വഴി സ്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചാണ് തുടക്കം. വിദ്യാഭ്യാസ ഓഫീസറുടെ പ്രത്യേക ഉത്തരവ് വഴി സ്കൂൾകൃഷി കായംകുളം വിദ്യാഭ്യാസ ജില്ലയാകെ വ്യാപിപ്പിക്കാൻ കാരണക്കാരനായി. പിന്നീടാണദ്ദേഹം പദ്ധതി സംസ്ഥാനതലത്തിലേക്ക് വ്യാപിപ്പിക്കുവാൻ ശ്രമം ആരംഭിച്ചത്. വീടുകളിൽ പച്ചക്കറി ഉപയോഗിക്കുമ്പോൾ ഉപ്പുവെള്ളത്തിലോ മഞ്ഞൾ വെള്ളത്തിലോ ഇട്ട് അണുനശീകരണം നടത്തുന്ന പ്രവൃത്തി സ്കൂളുകളിൽ നടക്കാറില്ല. ഈ വിഷയം ചുണ്ടിക്കാണിച്ചു കൊണ്ട് നിരവധി തവണ അദ്ദേഹം അധികാരികൾക്ക് പരാതി സമർപ്പിച്ചിരുന്നു.

ഇതിനെ തുടർന്ന് പരമാവധി നാടൻ പച്ചക്കറികളും നാട്ടിൻപുറത്തെ നാടൻ കാർഷികോല്പന്നങ്ങളും പയറുവർഗങ്ങളും ഉൾപ്പെടുത്തുവാൻ സ്കൂളുകൾക്ക് സർക്കാർ നിർദ്ദേശം നൽകി. എന്നാൽ അതൊന്നും പൂർണമായി നടപ്പാക്കുവാൻ സ്കൂളുകൾക്ക് കഴിഞ്ഞിട്ടില്ല. സ്കൂളുകളിൽ പച്ചക്കറിത്തോട്ടം കാര്യക്ഷമാകുന്നതിനും കൃഷിവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് തീരുമാനമെടുത്തെങ്കിലും അതിലും ചില പ്രായോഗിക പരിമിതികളുണ്ടെന്നത് മനസ്സിലാക്കി വീണ്ടും സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിച്ചു. അവധിക്കാലം കഴിഞ്ഞ് സ്കൂൾ തുറക്കുന്നതോടെ സ്കൂൾ മുറ്റത്തെ കൃഷിത്തോട്ടം കരിഞ്ഞുണങ്ങുന്നതായിരുന്നു പതിവ്.

ഇത് പരിഹരിക്കുന്നതിന് സ്കൂളിലെ പച്ചക്കറി കൃഷിയുടെ നടത്തിപ്പ് കുടുംബശ്രീയുടെയോ തൊഴിലുറപ്പ് പദ്ധതിയുടെയോ സഹായത്തോടുകൂടി നടപ്പാക്കാൻ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും വീണ്ടും പരാതി അയച്ചു. സർക്കാർ ഈ തീരുമാനം സർക്കാർ അനുഭാവ പൂർണ്ണം പരിഗണിക്കുമെന്നാണ് പ്രതീക്ഷ. വനമിത്ര അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനും ബാലാവകാശ പ്രവർത്തകനുമാണ് സുഗതൻ. കുട്ടികളിൽ കാർഷിക അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ആഴ്ചയിൽ ഒരു പീരിഡ് കൃഷി പഠനത്തിനായി മാറ്റിവെക്കണമെന്ന അപേക്ഷയും സർക്കാരിന്റെ പരിഗണനയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തിര നഷ്ട പരിഹാരം നൽകണം : അഖിലേന്ത്യ കിസാൻ...

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ പ്രളയക്കെടുതിയിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തിരമായി...

മല്ലപ്പള്ളി എന്‍.എസ്.എസ് കരയോഗ യൂണിയന്റെ അഭിമുഖ്യത്തില്‍ അദ്ധ്യാത്മിക സംഗമവും രാമായണ മേളയും നടന്നു

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എന്‍.എസ്.എസ് കരയോഗ യൂണിയന്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക...

പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ പി എസ് സി ഹൈക്കോടതിയെ സമീപിച്ചു

0
കൊച്ചി: ആസൂത്രണ ബോർഡ് പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട് പരീക്ഷാ രേഖകൾ പുറത്തുവിടണമെന്ന...

ബൊലെറോ വാഹനത്തിന് തുരുമ്പ് : മഹീന്ദ്ര കമ്പിനി 50,000 രൂപ നഷ്ടം നൽകുവാൻ വിധി

0
തൃശ്ശൂര്‍ : ബൊലെറോ വാഹനത്തിന് തുരുമ്പ് പിടിച്ചു എന്നാരോപിച്ച് ഫയൽ ചെയ്ത...