ഐ.എസിനൊപ്പം ചേര്‍ന്ന്​ ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസിലെ പ്രതി സുബ്‍ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഐ.എസിനൊപ്പം ചേര്‍ന്ന്​ ഇറാഖിനെതിരെ യുദ്ധം ചെയ്തെന്ന കേസിലെ പ്രതി സുബ്‍ഹാനി ഹാജ മൊയ്തീന് ജീവപര്യന്തം തടവ്. കൊച്ചി എന്‍.ഐ കോടതിയുടേതാണ് വിധി. 2,10,000 രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. കേസിലെ ഏക പ്രതിയായ സുബ്‍ഹാനി കുറ്റക്കാരനാണെന്ന് പ്രത്യേക എന്‍.ഐ.എ കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

ഐ.പി.സി 125 ന് പുറമെ യു.എ.പി.എ 20, 38, 39 വകുപ്പ് പ്രകാരമുള്ള കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസില്‍ വിചാരണ നേരിട്ട ഏക പ്രതിയാണ് തൊടുപുഴ മാര്‍ക്കറ്റ് റോഡ് മാളിയേക്കല്‍ വീട്ടില്‍ സുബ്ഹാനി ഹാജാ മൊയ്തീന്‍. ഇന്ത്യയുമായി സഖ്യത്തിലുള്ള ഏഷ്യന്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്തു എന്ന രീതിയില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ കേസാണിത്. 2015ല്‍ തുര്‍ക്കി വഴി ഇറാഖിലേക്ക് പോയ സുബ്‍ഹാനി ഐ.എസില്‍ ചേര്‍ന്നെന്നുവെന്നും അവിടെ വെച്ച്‌ പരിശീലനം ലഭിച്ചുവെന്നുമാണ് എന്‍.ഐ.എ വാദം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി മാഫിയക്കെതിരായ സര്‍ക്കാരിന്റെ ഓപറേഷന്‍ തൂഫാനിൽ ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍

0
തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ സര്‍ക്കാരിന്റെ ഓപറേഷന്‍ തൂഫാനിൽ ആദ്യ ദിനം 137...

കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി

0
തിരുവനന്തപുരം: വടകര കാഫിർ സ്ക്രീൻഷോട്ട് വിവാദക്കേസിൽ പുനരന്വേഷണത്തിനായി പ്രത്യേക അന്വേഷണസംഘത്തെ (എസ്...

പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിങ് സൗഹൃദമാക്കും : മന്ത്രി പി. സി. വിഷ്ണുനാഥ്

0
തിരുവനന്തപുരം : കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം സിനിമാ ഷൂട്ടിങ് സൗഹൃദമാക്കുമെന്നും...

വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ കോടികളുടെ നിക്ഷേപത്തട്ടിപ്പ്

0
വടകര: യുഡിഎഫ് നിയന്ത്രണത്തിലുള്ള വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്ന...