കുടുംബ വഴക്ക് ; മൊബൈൽ ടവറിന് മുകളിൽ കയറി 35 കാരന്റെ ആത്മഹത്യാ ഭീഷണി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. മറയൂര്‍ പെട്രോള്‍ പമ്പ് ജംക്ഷനിലാണ് യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മറയൂര്‍ മിഷന്‍ വയല്‍ സ്വദേശി ‘നരി’ എന്നറിയപ്പടുന്ന മണികണ്ഠപ്രഭു (35) ആണ് ആത്മഹത്യാഭീഷണി മുഴക്കിയത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയോട് കൂടി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ മണികണ്ഠപ്രഭു താഴേക്കു ചാടുമെന്ന് അറിയിച്ച് ഭീഷണി മുഴക്കുകയായിരുന്നു.

തുടര്‍ന്ന് മറയൂര്‍ സിഐറ്റിസി മുരുകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. ആദ്യം പോലീസും നാട്ടുകാരും ചേര്‍ന്ന് മണികണ്ഠ പ്രഭുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും താഴെക്കിറങ്ങിയില്ല. മണികണ്ഠ പ്രഭുവിന്റെ മക്കളെ സ്ഥലത്തെത്തിച്ചു. ഇവര്‍ അച്ഛനോട് സംസാരിപ്പിച്ച ശേഷമാണ് ഇയാള്‍ താഴെ ഇറങ്ങാന്‍ സമ്മതിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...

മാസപ്പടി കേസ് : പിണറായിക്കെതിരായ ഇഡി കത്തിൽ അമ്പരപ്പിക്കുന്ന വിവരങ്ങളുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരെ കേസ് എടുക്കണം എന്ന് ശുപാർശ...