പോലീസ് സ്റ്റേഷനിൽ ആത്മഹത്യാ ശ്രമം ; പ്രതി കഴുത്തു മുറിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ വാറണ്ട് പ്രതി കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുമ്മിൾ സ്വദേശിയായ റിജു ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. സ്ത്രീ പീ‍ഡനക്കേസിൽ വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്നതിനെ തുടർന്ന് പ്രതിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയപ്പോഴായിരുന്നു സംഭവം. 2012ൽ സ്ത്രീയെ ആക്രമിച്ച കേസിൽ പ്രതിയാണ് കുമ്മിൾ സ്വദേശി റിജു. കേസിൻ്റെ വിചാരണാ നടപടികൾക്കായി പ്രതി കോടതിയിൽ ഹാജരായില്ല. ഇതോടെ കോടതി വാറണ്ട് പുറപ്പെടുവിച്ചു. തുടർന്നാണ് കടയ്ക്കൽ പോലീസ് പ്രതിയെ വിളിച്ചു വരുത്തിയത്.

സ്റ്റേഷനിലെത്തിയ റിജു കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് അപ്രതീക്ഷിതമായി കഴുത്ത് മുറിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയുടെ കഴുത്തിൽ 12 തുന്നലിട്ടു. ബ്ലേഡ് ആഴത്തിൽ ഇറങ്ങാത്തതിനാൽ മാത്രം ജീവൻ രക്ഷിക്കാനായി. ജയിലിൽ കിടക്കാൻ താത്പ്പര്യമില്ലാത്തതിനാലാണ് ജീവനൊടുക്കാൻ തീരുമാനിച്ചതെന്നാണ് റിജുവിന്‍റെ മൊഴി. സ്ഥിരം കുറ്റവാളിയാണ് റിജുവെന്ന് കടയ്ക്കൽ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...