വടകര : വടകര തട്ടോളിക്കരയിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ നോക്കിയ സംഭവത്തില്‍ പ്രതികരണവുമായി വടകര സ്വദേശിയായ പ്രശാന്ത്. ഇന്നലെ രാത്രിയാണ് പ്രശാന്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സിപിഎം പ്രവര്‍ത്തകരായ പവിത്രന്‍, വിജയന്‍, രാമകൃഷ്ണന്‍ എന്നിവരാണ് നിരന്തരം ഭീഷണിപ്പെടുത്തുന്നതെന്ന് പ്രശാന്ത് ആരോപിച്ചു.
സിപിഐഎം പ്രാദേശിക നേതാക്കള്‍ തന്നെ തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കുന്നില്ല. താന്‍ അംഗപരിമിതനാണ് എന്ന് പോലും പാര്‍ട്ടി പരിഗണിക്കുന്നില്ല. താന്‍ മത്സ്യകൃഷി ചെയ്തിരുന്ന കുളത്തില്‍ സിപിഐഎം പ്രാദേശിക നേതാക്കള്‍ വിഷം കലക്കി തുടങ്ങിയ ആരോപണങ്ങളാണ് യുവാവ് ഉന്നയിക്കുന്നത്.
അതേസമയം സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നിൽ നടന്ന ആത്മഹത്യ ശ്രമം വ്യാജമെന്ന് സിപിഐഎം പ്രതികരിച്ചിരുന്നു. ഭിന്നശേഷിക്കാരനെ മുൻനിർത്തി സംഘപരിവാറും ഭൂമാഫിയയും നടത്തിയ നാടകമാണിതെന്ന് സിപിഐഎം ഒഞ്ചിയം ഏരിയ സെക്രട്ടറി ടി പി വിനീഷ് പ്രതികരിച്ചു.