അമ്മയെ ക്രൂരമായി ആക്രമിച്ച ശേഷം മകന്‍ തൂങ്ങിമരിച്ചു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ഉറങ്ങി കിടന്ന അമ്മയുടെ തലയില്‍ അമ്മിക്കല്ലിട്ട ശേഷം ചിരവകൊണ്ട് തല അടിച്ചുതകര്‍ത്ത് വിദ്യാര്‍ഥിയായ മകന്‍ തൂങ്ങിമരിച്ചു. കാഞ്ഞങ്ങാട് മടിക്കൈ ആലയിലെ പട്ടുവക്കാരന്‍ വീട്ടില്‍ സുധയുടെ മകന്‍ സുജിത്ത് (19) ആണ് അമ്മയെ ക്രൂരമായി ആക്രമിച്ച ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം.

നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോള്‍ വീട്ടിന് പുറത്ത് തലതകര്‍ന്ന് രക്തം വാര്‍ന്നൊഴുകിയ നിലയില്‍ സുധയെ കണ്ടെത്തുകയായിരുന്നു. വീട്ടിനകത്ത് കയറിനോക്കിയപ്പോഴാണ് സുജിത്തിനെ തൂങ്ങിയനിലയിലും കണ്ടത്. ഇരുവരെയും നാട്ടുകാര്‍ ഉടന്‍ ജില്ല ആശുപത്രിയിലെത്തിച്ചു. സുജിത്ത് ആശുപത്രിയിലെത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഓണാഘോഷത്തിന്‍റെ ഭാഗമായി മടിക്കൈ ആലയില്‍ അഴിക്കോടന്‍ ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇത് കാണാന്‍ ചെന്ന സുജിത്ത് രാത്രി വൈകിയാണ് വീട്ടിലേക്ക് മടങ്ങിയത്. തുടര്‍ന്നാണ് ക്രൂരകൃത്യം അരങ്ങേറിയത്. സുധയുടെ ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉപേക്ഷിച്ചുപോയിരുന്നു. അമ്മയും മകനും മാത്രമാണ് ഈ വീട്ടിലുണ്ടായിരുന്നത്. ഓണാഘോഷ പരിപാടി കഴിഞ്ഞ് വരാന്‍ വൈകിയതിനെ തുടര്‍ന്ന് വഴക്കിട്ടതാകാം സുജിത്തിനെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കയ്യൂര്‍ ഗവണ്‍മെന്‍റ്‌ ഐടിഐയിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് മരിച്ച സുജിത്ത്. മൃതദേഹം ഹൊസ്‌ദുര്‍ഗ് പോലീസ് ഇന്‍ക്വസ്‌റ്റ് നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...