രാഷ്ട്രീയ പാര്‍ട്ടികള്‍ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകള്‍ സ്വീകരിക്കുന്നത് വിലക്കണo : തെരഞ്ഞെടുപ്പ് കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഷ്ട്രീയപാര്‍ട്ടികള്‍ പേരു വെളിപ്പെടുത്താത്തവരുടെ സംഭാവനകള്‍ സ്വീകരിക്കുന്നത് വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജനപ്രാതിനിധ്യ നിയമം ഇതിനായി ഭേദഗതി ചെയ്യണം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. 2000 രൂപയ്ക്ക് മുകളില്‍ സംഭാവന നല്‍കുന്നവരുടെ പേരുകള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണമെന്ന നിയമ ഭേദഗതി വേണം. 89-ാം ഭേദഗതിക്കായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്.

ഇത് സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി. രാഷ്ട്രീയ ഫണ്ടിംഗ് മേഖല സുതാര്യമാക്കാനും ശുദ്ധീകരിക്കാനുമാണ് നീക്കമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ രാജീവ് കുമാര്‍ നിയമ മന്ത്രി കിരണ്‍ റിജിജുവിനെഴുതിയ കത്തില്‍ പറയുന്നു. നിലവില്‍ 20,000 രൂപയ്ക്ക് മുകളില്‍ ലഭിക്കുന്ന ഫണ്ടുകളുടെ വിവരങ്ങള്‍ മാത്രമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കേണ്ടത്. ഈ മാനദണ്ഡമാണ് 2,000 രൂപയിലേക്ക് താഴ്ത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പിഎംഎഫ്എംഇ പദ്ധതി നിർവഹണത്തിലെ മികച്ച പ്രകടനത്തിന് കേരളത്തിന്...

0
തിരുവനന്തപുരം: കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയത്തിന്റെ പ്രധാൻ മന്ത്രി ഭക്ഷ്യ...

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...