വിവാഹിതനാണെന്ന് മനസ്സിലാക്കി കാമുകി ബന്ധത്തില്‍നിന്ന് പിന്മാറിയതോടെ പുഴയില്‍ ചാടി യുവാവിന്‍റെ ആത്മഹത്യാ ശ്രമം

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : വിവാഹിതനാണെന്ന് മനസ്സിലാക്കി കാമുകി ബന്ധത്തില്‍നിന്ന് പിന്മാറിയതോടെ പുഴയില്‍ ചാടി യുവാവിന്‍റെ ആത്മഹത്യാ ശ്രമം. കോലാനി സ്വദേശി ജോജോ ജോര്‍ജാണ് (28) തൊടുപുഴ പോലീസ് സ്റ്റേഷന് സമീപം പുഴയില്‍ ചാടിയത്. പോലീസും അഗ്നിരക്ഷ സേനയും രണ്ട് മണിക്കൂര്‍ ശ്രമിച്ചാണ് ഇയാളെ രക്ഷിച്ചത്. ഇടുക്കി സ്വദേശിനിയായ യുവതിയുമായി ജോജോ പ്രണയത്തിലായിരുന്നു. വീടുവിട്ടിറങ്ങിയ യുവതി നവംബര്‍ 11 മുതല്‍ ജോജോക്കൊപ്പം കോലാനിയിലായിരുന്നു താമസം. എന്നാല്‍ യുവാവ് നേരത്തെ വിവാഹിതനാണെന്നറിഞ്ഞതോടെ യുവതി ബന്ധത്തില്‍നിന്ന് പിന്മാറുകയും തൊടുപുഴ പോലീസ് സ്റ്റേഷനില്‍ എത്തി മാതാപിതാക്കള്‍ക്കൊപ്പം പോകുകയും ചെയ്തു. ഇതോടെണ് ജോജോ പുഴയില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് യുവാവ് പാലത്തില്‍നിന്ന് പുഴയില്‍ ചാടിയത്. ഇതുകണ്ട വഴിയാത്രക്കാര്‍ ഉടന്‍ പോലീസിനെ അറിയിച്ചു. പോലീസ് എത്തിയെങ്കിലും ശക്തമായ ഒഴുക്കുള്ള പുഴയിലേക്കിറങ്ങാന്‍ സാധിച്ചില്ല. ഇതോടെ അഗ്നിരക്ഷ സേനയെ വിളിച്ചുവരുത്തി. ഈ സമയം ഒഴുക്കില്‍പെട്ട് ഭയന്ന ജോജോ പാലത്തിന്‍റെ കോണ്‍ക്രീറ്റ് തൂണില്‍ കയറിപ്പിടിച്ചു. അഗ്നിരക്ഷ സേന ഇയാളെ വല ഉപയോഗിച്ച്‌ കരക്കെത്തിച്ച്‌ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആത്മഹത്യ ശ്രമത്തിന് ജോജോക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...