യുവ ആര്‍ക്കിടെക്ടിനെ കോഴിക്കോട്ടെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്‌ : മലപ്പുറം സ്വദേശിയായ യുവ ആര്‍ക്കിടെക്ടിനെ കോഴിക്കോട്ടെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തലക്കടത്തൂര്‍ കോവുങ്ങല്‍ മധുരമംഗലത്ത് ഹാമിദി (32) നെയാണ് കോഴിക്കോട് മലാപ്പറമ്പ് ഹൗസിംഗ് കോളനിയിലെ വീട്ടില്‍ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ആത്മസൃഹൃത്തിന്‍റെ മരണത്തെ തുടര്‍ന്ന് കടുത്ത മനോവിഷമത്തിലായിരുന്നു ഹാമിദെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് ജീവനൊടുക്കിയെന്നാണ് നിഗമനം. ഉച്ചയോടെ ഫോണില്‍ വിളിച്ചിട്ടു കിട്ടാതായപ്പോള്‍ സഹപ്രവര്‍ത്തകര്‍ താമസസ്ഥലത്തെത്തി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

കോഴിക്കോട്ടും മലപ്പുറത്തുമായി ആര്‍കിടെക്ചര്‍ ഡിസൈനിംഗ് സ്ഥാപനം നടത്തുകയാണ് ഹാമിദ്. ഈ സ്ഥാപനത്തിന്‍റെ വ്യാപാരപങ്കാളിയും ഹാമിദിന്‍റെ സഹപാഠിയും ആത്മസുഹൃത്തുമായ പികെ. അഫീഫ് (32) കഴിഞ്ഞയാഴ്ച ബംഗളൂരുവില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഇതിനുശേഷം ഏറെ ദുഖിതനായിരുന്നു ഹാമിദ്. മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചേവായൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...