Friday, April 19, 2024 1:22 pm

ദിവസങ്ങളായി ഭീതി വിതച്ച് കടുവ ; കാൽപ്പാട് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ജില്ലയിലെ മലയോര മേഖലയിൽ ദിവസങ്ങളായി ഭീതി വിതയ്ക്കുന്ന കടുവ ആറളം ഫാമിലേക്ക് കടന്നതായി നിഗമനം. ആറളം ചെടികുളത്തെ വയലിൽ കടുവയുടെ കാൽപ്പാട് കണ്ടെത്തി. കഴിഞ്ഞ ഒമ്പത് ദിവസമായി കണ്ണൂർ ജില്ലയിലെ മലയോര പ്രദേശങ്ങൾ കടുവാ ഭീതിയിലാണ്. ഉളിക്കൽ,പായം,അയ്യൻകുന്ന് പഞ്ചായത്തുകളിൽ കടുവയുടെ സാനിധ്യം കണ്ടെത്തിയിരുന്നു.

Lok Sabha Elections 2024 - Kerala

ബുധനാഴ്ചയ്ക്ക് ശേഷം കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെടാത്തതിനാൽ വനത്തിലേക്ക് കടന്നിട്ടുണ്ടാകാമെന്നായിരുന്നു നിഗമനം. എന്നാൽ വെള്ളിയാഴ്ച രാവിലെ ജനവാസ മേഖലയിൽ വീണ്ടും കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തുകയായിരുന്നു. ആറളം പഞ്ചായത്തിലെ ചെടിക്കുളം വയലിലാണ് കാൽപ്പാടുകൾ കണ്ടത്. കടുവ ആറളം ഫാം മേഖലയിലേക്ക് നീങ്ങിയിട്ടുണ്ടാകുമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം.

ഇതിന്റെ അടിസ്ഥാനത്തിൽ പുനരധിവാസ മേഖലയിലെ ജനങ്ങളോട് ജാഗ്രത പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസും വനംവകുപ്പും പഞ്ചായത്ത് അധികൃതരുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കടുവയെ കണ്ടെത്താനായി വനം വകുപ്പ് തെരച്ചിൽ തുടരുകയാണ്. ആറളം ഫാമിൽ നിന്നും കടുവ ആറളം വന്യജീവി സങ്കേതത്തിലേക്ക് കടക്കുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിലെ വിളക്കൻപൊലി ഇന്ന്

0
മാത്തൂർ : മാത്തൂർക്കാവ് ഭഗവതീക്ഷേത്രത്തിലെ ഉത്രം മഹോത്സവത്തോടനുബന്ധിച്ചുള്ള വിളക്കൻപൊലി ഇന്ന് നടക്കും....

എ.ഐ. ക്യാമറയിലെ നിയമലംഘനം ; പിഴ നോട്ടീസ് അയക്കാനുള്ള കാലതാമസം നിയമലംഘനം സാധൂകരിക്കാന്‍ കരണമല്ലെന്ന്...

0
തിരുവനന്തപുരം : എ.ഐ. ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളുടെ എണ്ണംവര്‍ധിക്കുന്നതിനാല്‍ പിഴനോട്ടീസ് അയക്കുന്ന...

മുണ്ടിയപ്പള്ളിയില്‍ തൊട്ടിപ്പാറ – തൈപ്പറമ്പിൽപടി റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

0
മുണ്ടിയപ്പള്ളി : തൊട്ടിപ്പാറ - തൈപ്പറമ്പിൽപടി റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം...

തൊണ്ടിമുതൽ കേസിൽ സർക്കാർ നിങ്ങൾക്കൊപ്പമായിരുന്നു, ഇപ്പോൾ അല്ല, അതല്ലേ പ്രശ്നം? ; ആന്റണി രാജുവിനോട്...

0
ന്യൂഡൽഹി : തൊണ്ടിമുതൽ കേസിൽ സംസ്ഥാന സർക്കാർ തനിക്കെതിരെ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ...