ജാക്വലിന് ഈസ്റ്റർ ആശംസയുമായി ജയിലിൽ നിന്നും സുകേഷ് ചന്ദ്രശേഖർ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: നടി ജാക്വിലിന്‍ ഫെര്‍ണ്ണാണ്ടസിന് ജയിലില്‍ നിന്നും വീണ്ടും കത്തെഴുതി സുകേഷ് ചന്ദ്രശേഖര്‍. ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നുള്ളതാണ് കത്ത്. ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ജന്മദിനത്തില്‍ കത്തെഴുതി ദിവസങ്ങള്‍ക്ക് ശേഷമാണ് ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് വീണ്ടും കത്തെഴുതിയിരിക്കുന്നത്. നിലവില്‍ തിഹാര്‍ ജയിലിലാണ് സുകേഷ് ചന്ദ്രശേഖര്‍. കത്തില്‍ ജാക്വലിന്റെ ഏറ്റവും പുതിയ പരസ്യം കണ്ടതിനെ കുറിച്ച് സുകേഷ് പരാമര്‍ശിച്ചു. 200 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ മുഖ്യപ്രതിയാണ് സുകേഷ് ചന്ദ്രശേഖര്‍.

‘മൈ ബേബി… നീ എത്ര സുന്ദരിയാണെന്ന് നിനക്ക് വല്ല ധാരണയുമുണ്ടോ. ഈ ഭൂമിയില്‍ നിന്നെപ്പോലെ സുന്ദരിയായി മറ്റാരുമില്ല. എന്റെ ബണ്ണി റാബിറ്റ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, മൈ ബേബി’ കത്തില്‍ സുകേഷ് എഴുതി. ഇതെല്ലാം ഉടന്‍ ശരിയാകുമെന്നും അടുത്ത ഈസ്റ്റര്‍ ജാക്വലിന്‍ ഫെര്‍ണാണ്ടസിന്റെ എക്കാലത്തെയും മികച്ച ഈസ്റ്ററായിരിക്കുമെന്നും ചന്ദ്രശേഖര്‍ കത്തില്‍ കുറിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തുവയസുകാരനെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു ; വയോധികൻ അറസ്റ്റിൽ

0
കോഴിക്കോട്: കൊയിലാണ്ടിയിൽ പത്തുവയസുകാരനെ പീഡിപ്പിച്ച സംഭവത്തിൽ വയോധികൻ അറസ്റ്റിൽ. കൊയിലാണ്ടി മുചുകുന്ന് പുതിയോട്ടിൽ...

ബിഹാറില്‍ ട്രെയിനിന് തീപിടിച്ചു ; ആളപായമില്ല

0
പാട്‌ന: ബിഹാറില്‍ ട്രെയിനിന്റെ കോച്ചുകള്‍ക്ക് തീപിടിച്ചു. സിമ്രി ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷനിലാണ്...

കനത്ത മഴ ; ജില്ലാ കളക്ടർമാരുടെ ഓൺലൈൻ യോഗം വിളിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജില്ലാ കലക്ടര്‍മാരുടെ ഓണ്‍ലൈന്‍ യോഗം വിളിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍....

മുക്കാളിയിൽ മണ്ണിടിച്ചിൽ : ദേശീയപാത ഉപരോധിച്ച് ഡിവൈഎഫ്ഐ ; ഗതാഗതം സ്തംഭിച്ചു

0
കോഴിക്കോട് : ദേശീയപാതയിലെ വടകര മുക്കാളിയിൽ തുടർച്ചയായുണ്ടാകുന്ന മണ്ണിടിച്ചിലിൽ ദേശീയപാത അതോറിറ്റിയുടെ...