ഒമാനിൽ ഭാവി നഗരമാകാൻ സുൽത്താൻ ഹൈതം സിറ്റി

For full experience, Download our mobile application:
Get it on Google Play

ഒമാൻ : സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഒമാൻ വിഷൻ 2040 അനുസരിച്ചുള്ള ദർശന പദ്ധതി യാഥാർഥ്യമാകാൻ ഇനി അധികനാളില്ല. സുൽത്താൻ ഹൈതം സിറ്റി, സീബ് വിലായത്തിലെ മബേലയിൽ ഉയരാൻ പോകുന്ന പുതിയ നഗരം. വൈവിധ്യമാർന്ന ശൈലിയിലുള്ള 20,000 പാർപ്പിട യൂണിറ്റുകളിൽ ഒരു ലക്ഷം പേർക്ക് താമസ സൗകര്യമൊരുക്കുന്ന ഹൈതം സിറ്റി ഒമാന്റെ ഭാവി മാറ്റിമറിക്കുമെന്ന് ഉറപ്പാണ്. 1.48 കോടി ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് നഗരം നിർമിക്കുന്നത്. ഇതിൽ ഏകദേശം 29 ലക്ഷം ചതുരശ്ര മീറ്റർ പ്രദേശവും ഹരിതഭംഗിക്ക് പ്രാധാന്യം കൊടുത്തുകൊണ്ടായിരിക്കും. ‘ഭാവിയിലെ നിധി’ എന്ന പേരിൽ ഉയരാനിരിക്കുന്ന ഈ നഗരപദ്ധതി ഒട്ടേറെ പ്രത്യേകതയോടെയും പുതുമയോടെയുമാണ് യാഥാർഥ്യമാവുക.

ഒമാനി സാംസ്‌കാരിക പൈതൃകത്തെ ഉയർത്തിക്കാണിക്കുകയും അതോടൊപ്പം സുസ്ഥിര ജീവിതശൈലികളെ ചേർത്തുനിർത്തുകയും ചെയ്യുന്ന തരത്തിലാണ് നിർമ്മാണം. അതോടൊപ്പം വിസ്മയകരമായ വാസ്തുവിദ്യയും ഉൾപ്പെടുത്തും. ഒമാനി പൗരന്മാർക്ക് വിവിധ ശ്രേണികളിലുള്ള പാർപ്പിട സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനോടൊപ്പം വിദേശികളടക്കം ഇവിടെ നിക്ഷേപത്തിനുള്ള അവസരങ്ങളും ലഭിക്കും. അതിനായി അതി നൂതനമായ സൗകര്യങ്ങളാണ് ഒരുക്കിയെടുക്കുന്നത്.

വിശാലമായ വാഹനപാർക്കിങ് കേന്ദ്രങ്ങൾ, കളിസ്ഥലങ്ങൾ, പാർക്കുകൾ, ആധുനിക സൗകര്യങ്ങളോടെയുള്ള 39 സർക്കാർ, സ്വകാര്യ സ്‌കൂളുകൾ, 20,000 രോഗികൾക്ക് ചികിത്സ ലഭ്യമാക്കുന്ന രണ്ട് ഹെൽത്ത് സെന്ററുകളും, 10,000 രോഗികൾക്ക് സേവനം നൽകുന്ന ആറ് ഹെൽത്ത് സെന്ററുകളും ഉൾപ്പെടെ 11 ആരോഗ്യ സേവന കേന്ദ്രങ്ങൾ, 1,200 കിടക്കകളുള്ള റഫറൽ ആശുപത്രി, ഒരു സ്വകാര്യ ആശുപത്രി, നിശ്ചയദാർഢ്യമുള്ളവർക്കും പ്രായമായവർക്കും സേവനം നൽകുന്ന പ്രത്യേക കേന്ദ്രം എന്നിവയെല്ലാം ഈ നഗരത്തിൽ ഉണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടം തകർന്നു വീണു ; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

0
​​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ ​ഗാന്ധിന​ഗറിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ അപകടം. കെട്ടിടത്തിലെ ഇരുമ്പ്...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...