വേനൽചൂട് വർധിക്കുന്നു ; സംസ്ഥാനത്ത് വൈദ്യുതിപ്രതിസന്ധി അതിരൂക്ഷമാകുമെന്ന് റിപ്പോർട്ടുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : വേനൽച്ചൂട് അതിശക്തമായതോടെ വൈദ്യുതി ഉപഭോഗം കുതിച്ചുയർന്ന് കേരളം അതിഗുരതരമായ വൈദ്യുതിപ്രതിസന്ധിയിലേക്ക്. മുൻവർഷത്തെ അപേക്ഷിച്ച് ജനുവരിയിൽതന്നെ വൈദ്യുതി ആവശ്യകതയിൽ 257 മെഗാവാട്ടിന്റെ വർധന വന്നുകഴിഞ്ഞു. ഉപഭോഗം മുൻവർഷത്തേക്കാൾ ഒമ്പത് ദശലക്ഷം യൂണിറ്റ് വർധിച്ചു. ഈ നില തുടരുകയാണെങ്കിൽ ചൂട് ഏറ്റവും കൂടുന്ന ഏപ്രിലിൽ റെക്കോഡ് ഉപഭോഗമാണ് കേരളത്തെ ഇനി കാത്തിരിക്കുന്നത്. ജനുവരിയിൽതന്നെ കനത്ത ചൂടിലേക്ക് സംസ്ഥാനം നീങ്ങിയതോടെയാണ് വൈദ്യുതി ഉപഭോഗത്തിലും വർധനയുണ്ടായത്.

2022 ഏപ്രിലിൽ രേഖപ്പെടുത്തിയ ഉയർന്ന വൈദ്യുതി ഉപഭോഗമായ 82.5 ദശലക്ഷം യൂണിറ്റ്, ഈ വർഷം ജനുവരിയിൽതന്നെ മറികടന്നു. കഴിഞ്ഞവർഷം ജനുവരിയിൽ 3900 മെഗാവാട്ട് വൈദ്യുതിയായിരുന്നു ആവശ്യംവന്നത്. ഏപ്രിലിൽ ചൂടുകൂടിയതോടെ വൈദ്യുതി ആവശ്യം 5000 മെഗാവാട്ട് കടന്നു. ഇത്തവണ ജനുവരിയിൽ 4200 മെഗാവാട്ടാണ് വേണ്ടിവന്നത്. കഴിഞ്ഞവർഷത്തെ അതേ അനുപാതവും വൈദ്യുതി കണക്ഷനുകൾ കൂടിയതും കണക്കിലെടുത്താൽ ഏപ്രിലിൽ വൈദ്യുതി ആവശ്യം 5300-5500 മെഗാവാട്ടിലേക്ക് എത്താനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ ഉണ്ട്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...