വേനൽച്ചൂട് ; പാൽ ഉത്പാദനം കുറഞ്ഞു, വൻ പ്രതിസന്ധിയിൽ ക്ഷീര കർഷകർ…!

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: കൊടുംച്ചൂടിൽ പാൽ ഉത്പാദനം വലിയ തോതിൽ കുറഞ്ഞതോടെ സംസ്ഥാനത്തെ ക്ഷീര കർഷകർ കടുത്ത പ്രതിസന്ധിയിൽ. മുൻ വർഷങ്ങളിൽ 14 -15 ലക്ഷം ലിറ്റർ പ്രതിദിന ഉത്പാദനം ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ലഭിക്കുന്നത് 12.5 ലക്ഷം ലിറ്റർ പാലുമാത്രമാണ്. സംസ്ഥാനത്തെ പ്രതിദിന ആവശ്യം ശരാശരി 17 ലക്ഷം ലിറ്ററാണ്. നാലു ലക്ഷത്തോളം ലിറ്ററിന്റെ കുറവുണ്ട്. ഇത് നികത്താൻ അയൽ സംസ്ഥാനമായ കർണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് ടാങ്കറിൽ പാലെത്തിക്കുകയാണ്. സാധാരണഗതിയിൽ മറ്റു മേഖലാ യൂണിയനുകളുടെ കുറവ് മലബാറിലെ ഉത്പാദനം കൊണ്ടു മറികടക്കുമെങ്കിലും ഇത്തവണ അവിടെയും ക്ഷീണമാണ്. പാലിനു ക്ഷാമം വരമ്പോഴും ആവശ്യം വർദ്ധിക്കുകയാണ്. റംസാൻ സീസണിൽ നല്ല വിറ്റുവരവായിരുന്നു. വിഷുദിനത്തിൽ 40 ലക്ഷത്തോളം ലിറ്റർ പാലാണു വിറ്റത്. ചായയെക്കാൾ കൂടുതൽ ശീതളപാനീയ വിപണിയിലാണു പാലിനു ചെലവ്. മറ്റു വിളകൾക്കു മോശമല്ലാത്ത വില ലഭിക്കുന്നതോടെ പലരും ക്ഷീരമേഖല ഉപേക്ഷിച്ചതാണ് ഉൽപാദനക്കുറവിന്റെ കാരണം. തീറ്റച്ചെലവു താങ്ങാനാകാത്തതു മൂലം ഫാമുകൾ പലതും പൂട്ടി. പശുക്കളുടെ എണ്ണത്തിലും വലിയ കുറവാണുള്ളത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്താംക്ലാസ് ബോർഡ് പരീക്ഷ; മൂന്നാം ഭാഷ ഒഴിവാക്കി സിബിഎസ്ഇയുടെ പുതിയ നിർദേശം

0
ന്യൂഡല്‍ഹി: പത്താംക്ലാസ് പരീക്ഷാ ത്രിഭാഷാ നയം സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി സിബിഎസ്ഇ....

കേരളത്തിൽ മഴ പെയ്യാൻ സർവമത പ്രാർത്ഥനയുമായി തമിഴ്‌നാട്ടിലെ കർഷകർ

0
ഇടുക്കി: കേരളത്തിലെ മലനിരകളിൽ കരിമേഘങ്ങൾ നിറയാൻ അതിർത്തിക്കപ്പുറത്ത് കണ്ണീരോടെ പ്രാർത്ഥനാനിരതരായി...

വെള്ളം നല്‍കാതെ വാട്ടർ ചാർജ്ജ്‌ വാങ്ങിയ വാട്ടർ അഥോറിറ്റിയെ വെള്ളം കുടിപ്പിച്ച് കോടതി :...

0
തൃശ്ശൂര്‍ : വെള്ളം ലഭിക്കാതിരുന്നപ്പോള്‍ ഈടാക്കിയ വെള്ളത്തിന്റെ ചാർജ്ജ് തിരികെ നൽകണമെന്നും...

വനംവകുപ്പിന്റെ സ്വന്തം തേയിലയും കാപ്പിയും എത്തുന്നു ; പേരിടാൻ ജനങ്ങൾക്ക് അവസരം

0
തിരുവനന്തപുരം: കേരള വനം വികസന കോർപറേഷൻ (കെഎഫ്ഡിസി) പുതിയ ചുവടുവെപ്പുമായി തേയിലയും...