തിരുവനന്തപുരം : കേരളത്തിൽ വെള്ളിയാഴ്ച വരെ ശക്തമായ വേനൽ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇന്ന് പത്തനംതിട്ടയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ 11 സെന്റീമീറ്റർ വരെ മഴ പെയ്യും. മലയോര മേഖലയിലുള്ളവർ കൂടുതൽ ശ്രദ്ധ പാലിക്കണം. മണിക്കൂറിൽ നാല്പത് കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും.
പത്തനംതിട്ടയിൽ ഇന്ന് യെല്ലോ അലര്‍ട്ട് ; വെള്ളിയാഴ്ച വരെ വേനൽ മഴ തുടരും
RECENT NEWS
Advertisment