ഭൂമി തട്ടിപ്പ് കേസ് : സുരേഷ് ഗോപി എംപിയുടെ സഹോദരൻ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഭൂമി തട്ടിപ്പ് കേസിൽ സുരേഷ് ഗോപി എംപിയുടെ സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവെച്ച് ആ ഭൂമി വിൽക്കാൻ ശ്രമിക്കുകയും കൈപ്പറ്റിയ അഡ്വാൻസ് തുക തിരിച്ചു നൽകിയില്ലെന്നുമുള്ള പരാതിയിലാണ് സുനിൽ ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് സുനിൽ ഗോപിയെ അറസ്റ്റ് ചെയ്ത ശേഷം റിമാൻഡ് ചെയ്തു.

കോയമ്പത്തൂരിലെ ജിഎൻ മിൽസിലെ ഗിരിധരൻ എന്ന വ്യക്തിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സുനിൽ നവക്കരയിലെ 4.52 ഏക്കർ ഭൂമി വാങ്ങിയിരുന്നു. എന്നാൽ ഭൂമിയുടെ രജിസ്‌ട്രേഷൻ അസാധുവാണെന്ന് കോടതി അറിയിച്ചു. ഈ വിവരം മറച്ചുവെച്ച് ഭൂമി ഗിരിധരന് വിൽക്കാൻ ശ്രമിക്കുകയും സുനിൽ 97 ലക്ഷം രൂപ അഡ്വാൻസ് വാങ്ങുകയും ചെയ്തു. ഭൂമിയുടെ രേഖകൾ സുനിൽ ഗോപിയുടെ പേരിലല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗിരിധരൻ അഡ്വാൻസ് തുക തിരികെ ചോദിച്ചുവെങ്കിലും സുനിൽ നൽകാൻ തയാറായില്ല. ഇതാണ് കേസിനാസ്പദമായ സംഭവം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘വിജയതാരകം’ അനുമോദന സമ്മേളനത്തിൽ കേരള സർവകലാശാല വി.സി. മോഹനൻ കുന്നുമ്മലിന്റെ പാറ്റ പരാമർശം

0
തിരുവനന്തപുരം: മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച 'വിജയതാരകം'...

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...