രണ്ട് കുടുംബങ്ങൾക്ക് കൂടി തണൽ ഒരുക്കി സുനിൽ ടീച്ചർ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ. എം.എസ്. സുനിൽ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 354- മത്തെയും 355 -മത്തെയും സ്നേഹഭവനങ്ങൾ ആലപ്പുഴ സ്വദേശിയായ സതീഷിന്റെ സഹായത്താൽ കിളിവയൽ ചാത്തന്നൂർ പുഴ കുന്നുവിള വീട്ടിൽ രാധാ ബാലകൃഷ്ണനും രമ്യ ഭവനത്തിൽ വിധവയായ വത്സലക്കുമായി പൂർത്തീകരിച്ചു നൽകി വീടിൻറെ താക്കോൽദാനവും ഉദ്ഘാടനവും ഡോ. എം. എസ്. സുനിൽ നിർവഹിച്ചു. രണ്ടു കുടുംബങ്ങളും സ്വന്തമായി ഭവനം ഇല്ലാതെ യാതൊരു വരുമാനവും ഇല്ലാത്ത അവസ്ഥയിൽ നിത്യ ചിലവുകൾക്ക് പോലും നിവർത്തിയില്ലാതെ കഴിയുകയായിരുന്നു.

ഹൃദ്രോഹിയായ രാധ ക്യാൻസർ ബാധിതനായ ഭർത്താവ് ബാലകൃഷ്ണനോടൊപ്പം ചികിത്സാ ചിലവുകൾക്ക് പോലും ബുദ്ധിമുട്ടുകയായിരുന്നു. വിധവയായ വത്സല ജീവിതത്തിൽ ഒറ്റപ്പെട്ട അവസ്ഥയിൽ സ്വന്തമായ ഒരു ഭവനം ഇല്ലാതെ ദുരിത ജീവിതം നയിക്കുകയായിരുന്നു. ഈ രണ്ടു കുടുംബങ്ങളുടെയും അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ ഇവർക്കായി രണ്ട് വീടുകളും പൂർത്തീകരിച്ച് നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ അനിൽ പൂതക്കുഴി, മുൻ പഞ്ചായത്ത് പ്രസിഡൻറ് സന്തോഷ് ചാത്തന്നൂർ പുഴ, അടൂർ പ്രസ് ക്ലബ്ബ് പ്രസിഡൻറ് ടി.ഡി.സജി, പ്രോജക്ട് കോഡിനേറ്റർ കെ.പി. ജയലാൽ, കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...