സുനില്‍ ടീച്ചറിന്റെ 177-മത്തെ സ്നേഹ ഭവനവും കൈമാറി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവന രഹിതരായ നിരാലാംബർക്ക് പണിതു നൽകുന്ന177-മത്തെ സ്നേഹ ഭവനം ഷിക്കാഗോ മലയാളിയായ ജോസ് കരിംകുളത്തിന്റെ സഹായത്താൽ കലഞ്ഞൂർ ഇടിഞ്ഞകുഴി ചരുവിളയിൽ ഷൈനിക്കും കുടുംബത്തിനും ഓണസമ്മാനമായി നൽകി. വീടിന്റെ  താക്കോൽദാനം  പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ. ജി. സൈമൺ നിർവഹിച്ചു. ഓണക്കിറ്റുകളുടെ വിതരണ ഉത്ഘാടനം കൂടൽ സി.ഐ. റ്റി.ബിജു നിർവഹിച്ചു.

ഷൈനിയും ഭർത്താവ് സുരേഷും മുത്തശ്ശി പൊന്നമ്മയും വിദ്യാർത്ഥികളായ മൂന്ന് കൊച്ചുകുട്ടികളും ഒറ്റമുറി പ്ലാസ്റ്റിക് കുടിലിലായിരുന്നു താമസം. ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്ന 3 കുട്ടികളുടെയും സാഹചര്യം കലഞ്ഞൂർ ഗവൺമെന്റ്  സ്കൂളിലെ അധ്യാപകനായ ഫിലിപ്പ് ജോർജ്ജ്  ടീച്ചറിനെ അറിയിച്ചതിനെ തുടർന്നാണ് രണ്ടുമാസം കൊണ്ട് കോവിഡ് ഭീതിയിലും ടീച്ചർ ഇവർക്ക് സുരക്ഷിത ഭവനം നിർമ്മിച്ച് നൽകിയത്. ജോസ് കരിംകുളം നൽകിയ മൂന്നര ലക്ഷം രൂപ ഉപയോഗിച്ചാണ് രണ്ടു മുറികളും, ഹാളും, അടുക്കളയും, ശുചിമുറിയും, സിറ്റൗട്ടും അടങ്ങിയ 650 sq. ft വലിപ്പമുള്ള വീടും മഴവെള്ള സംഭരണിയും പണിത് നൽകിയത്. ചടങ്ങിൽ കൂടൽ എസ് .ഐ. എസ്. ആർ. സേതുനാഥ്‌, കെ.പി ജയലാൽ, ഫിലിപ്പ് ജോർജ്ജ്, പി.റ്റി. എ പ്രസിഡന്റ് എസ്. രാജേഷ്, അഭിജിത്ത് യശോധരൻ, എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഴുകിപ്പോയ വാട്ടർടാങ്ക് പിടിക്കാൻ ശ്രമിക്കവേ അപകടം ; വെള്ളക്കെട്ടിൽ വീണ യുവാവിനെ കാണാതായി

0
കോട്ടയം: മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര സ്വദേശി...

പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് സ്വർണ്ണ കവർച്ച ; പ്രതിയെ 3...

0
ആലപ്പുഴ: നഗരത്തിൽ പട്ടാപ്പകൽ വീട്ടിൽ കയറി ഗൃഹനാഥന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ച....

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....