പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതർക്ക് പണിതു നൽകുന്ന 166 -മത്തെ സ്നേഹ ഭവനം പട്ടാഴി മെതുകുമ്മെൽ പെരിങ്ങേലിൽ വത്സമ്മക്കും കുടുംബത്തിനും വിദേശ മലയാളിയായ ജോമോൻ മഞ്ജു ദമ്പതികളുടെ സഹായത്താൽ നിർമിച്ചു നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും മഞ്ജുവിന്റെ സഹോദരൻ മാത്യു അലക്സ് നിർവഹിച്ചു. വത്സമ്മയും ഭർത്താവ് സോളമനും കിടപ്പുരോഗിയായ വൃദ്ധ മാതാവും വിദ്യാർത്ഥിനികളായ മൂന്നു പെൺമക്കളും തകർന്നു വീഴാറായ മൺകൂരയിലായിരുന്നു താമസം. പ്രായപൂർത്തിയായ പെൺമക്കളുമായി അടച്ചുറപ്പുള്ള ഒരു വീട്ടിൽ താമസിക്കണം എന്ന അവരുടെ ആഗ്രഹം എന്നും സ്വപ്നം മാത്രമായിരുന്നു. നിത്യ ചിലവിനുപോലും കഷ്ടപ്പെട്ടിരുന്ന കുടുംബത്തിന്റെ അവസ്ഥ അറിയുവാനിടയായ സുനില്‍ ടീച്ചർ മൂന്നു മുറികളും, ഹാളും, അടുക്കളയും, സിറ്റൗട്ടും അടങ്ങിയ വീട് നിർമ്മിച്ചു നൽകുകയായിരുന്നു. ചടങ്ങിൽ വാർഡ് മെമ്പർ കെ. ബീന, മെമ്പർ ലിൻസി, പി. തോമസ്., കെ. പി. ജയലാൽ, തുളസീധരൻ നായർ, ഉഷ തുളസീധരൻ, രാജേഷ്. എ. എന്നിവർ സന്നിഹരായിരുന്നു.
ഡോ.എം.എസ്. സുനിലിന്റെ 166- മത്തെ സ്നേഹ ഭവനം മൂന്നു പെൺമക്കളുള്ള വത്സമ്മക്കും കുടുംബത്തിനും
RECENT NEWS
Advertisment