സുനില്‍ ടീച്ചറിന്റെ 375 – മത് സ്നേഹഭവനം ആതിരയുടെ അഞ്ചംഗ കുടുംബത്തിന് വിഷുക്കൈനീട്ടമായി സമ്മാനിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം എസ് സുനിൽ ഭവനരഹിതരായ നിരാലംബർക്ക് പണിതു നൽകുന്ന 375-ാമത് സ്നേഹഭവനം ബിജി മാണിയുടെയും നിഷ മാണിയുടെയും സഹായത്താൽ പ്രകാശ് സിറ്റിയിൽ പ്ലാന്തോട്ടത്തിൽ ആതിര സന്തോഷിനും കുടുംബത്തിനും ആയി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനം സിനിമാതാരം ജോജി കെ.ജോൺ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി ഒരു ഭവനം നിർമ്മിക്കുവാൻ സാധിക്കാതെ മൂന്ന് പെൺകുഞ്ഞുങ്ങളുമായി സുരക്ഷിതമല്ലാത്ത ഒരു ചെറിയ കുടിലിൽ ആയിരുന്നു ആതിരയും സന്തോഷും താമസിച്ചിരുന്നത്.

ഏതാനും നാളുകൾക്കു മുമ്പ് സന്തോഷിന്റെ തലയിൽ പാറവീണ് പരിക്കേറ്റ് ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യത്തിലായിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസവും വീട്ടുചിലവും ചികിത്സയുമായി ബുദ്ധിമുട്ടിയിരുന്ന കുടുംബം സ്വന്തമായ ഒരു ഭവനം നിർമ്മിക്കുവാൻ കഴിയാതെ കുടിലിൽ കഴിഞ്ഞിരുന്നത് നേരിൽ കാണാൻ കഴിഞ്ഞ ടീച്ചർ ഇവർക്കായി രണ്ട് മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടുമുള്ള വീട് വിഷു കൈനീട്ടമായി നിർമ്മിച്ചു നൽകി. ചടങ്ങിൽ വാർഡ് മെമ്പർമാരായ ഷേർളി ജോസഫ്, റെജി തോമസ്, പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ, അനീഷ് എം.കെ. എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...